പ്രതിരോധ മികവ് ഉയർത്താൻ പരിശീലന പദ്ധതി പ്രഖ്യാപിച്ച് യുഎഇ

 
Pravasi

പ്രതിരോധ മികവ് ഉയർത്താൻ പരിശീലന പദ്ധതി പ്രഖ്യാപിച്ച് യുഎഇ

സൈനികരുടെ പരിശീലനത്തിനു 10 കോടി ദിർഹം ഗ്രാൻഡ് വകയിരുത്തനാണ് തീരുമാനം

Jisha P.O.

അബുദാബി: രാജ്യത്തെ പ്രതിരോധ സംവിധാനത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ പരിശീലന പദ്ധതി പ്രഖ്യാപിച്ച് യുഎഇ. സൈനികരുടെ പരിശീലനത്തിനു 10 കോടി ദിർഹം ഗ്രാൻഡ് വകയിരുത്തനാണ് തീരുമാനം. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. അബുദാബിയിൽ നാഷനൽ ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ് ഫോറത്തിലായിരുന്നു പ്രഖ്യാപനം. മുൻനിര ഫസ്റ്റ് ലൈൻ ഓഫ് ഡിഫൻസ് ഓഫിസിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്സ്, സിവിൽ ഡിഫൻസ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ക്ഷേമവും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ദൗത്യം.

രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്നവരുടെ ത്യാഗങ്ങളെ അംഗീകരിക്കുകയും അവർക്ക് ആവശ്യമായ മാനസികവും സാങ്കേതികവുമായ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് സർക്കാരിന്‍റെ മുൻഗണന. പ്രകൃതിക്ഷോഭങ്ങൾ, ആരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവയുണ്ടാകുമ്പോൾ ഏറ്റവും വേഗത്തിലും കൃത്യമായും ഇടപെടാൻ പരിശീലനം ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും.

അമേരിക്കൻ ഡിസാസ്റ്റർ ഫൗണ്ടേഷൻ, യൂറോപ്യൻ സെന്‍റർ ഫോർ ഡിസാസ്റ്റർ മെഡിസിൻ തുടങ്ങി ലോകപ്രശസ്ത സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശീലനം. ദുരന്ത നിവാരണം, എമർജൻസി മാനേജ്‌മെന്‍റ് തുടങ്ങിയവയിൽ രാജ്യാന്തര നിലവാരത്തിലുള്ള സർട്ടിഫിക്കേഷൻ ഉദ്യോഗസ്ഥർക്ക് നിർബന്ധമാക്കും.

വയറ്റിൽ കത്രിക; ഹർഷിനയ്ക്ക് ജോലിയും നഷ്ടപരിഹാരവും ഉറപ്പു നൽകി ആരോഗ്യമന്ത്രി

നശിക്കുന്ന കാർഷിക മേഖലയും സർക്കാർ തൊഴിലിനായി മാത്രം പരിശീലിക്കുന്ന ചെറുപ്പക്കാരും! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ചലച്ചിത്ര അക്കാഡമി ആരു ഭരിക്കും? സാധ്യതാ പട്ടികയിൽ സലിം കുമാറും ജഗദീഷും ജോയ് മാത്യുവും

സിനിമാ മേഖലയിലും ഈ സർക്കാരിന്‍റേതായ സിഗ്നേച്ചർ ഉണ്ടാകുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നു; കുറിപ്പുമായി വിനയൻ

സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതി തിരിച്ചെത്തിക്കും; ശ്രദ്ധയിൽ പെടുത്തുമെന്ന് ടിവികെ മന്ത്രി