അക്ഷരക്കൂട്ടം 'പെൺപ്രവാസം: അതിജീവനത്തിന്‍റെ രഥ്യകൾ' ഞായറാഴ്ച്ച 
Pravasi

അക്ഷരക്കൂട്ടം 'പെൺപ്രവാസം: അതിജീവനത്തിന്‍റെ രഥ്യകൾ' ഞായറാഴ്ച്ച

റീന സലീമിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ സ്ത്രീകൾ പങ്കെടുക്കും

ദുബായ്: യുഎഇയിലെ സാഹിത്യ സാംസ്‌കാരിക കൂട്ടയ്മയായ 'അക്ഷരക്കൂട്ടം' രജത ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പെൺപ്രവാസം: അതിജീവനത്തിന്‍റെ രഥ്യകൾ' ഞായറാഴ്ച്ച വൈകീട്ട് 5ന് ഖിസൈസ് എംഎസ്എസ് ഹാളിൽ നടക്കും.

റീന സലീമിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിലെ സ്ത്രീകൾ പങ്കെടുക്കും. 'ഡോക്ടർ ടോക്' എന്ന സെഷനിൽ ഡോ. ആയിഷ സലാം ആർത്തവ വിരാമത്തിന്‍റെ അതിജീവനവഴികളെപ്പറ്റി സംസാരിക്കും.

റസീന ഹൈദർ മോഡറേറ്ററായ 'പ്രവാസി സ്ത്രീ: അനുഭവങ്ങൾ, നേട്ടങ്ങൾ' എന്ന പരിപാടിയിൽ സംരംഭകയും എക്സൈറ്റ് ലൈവ് സിഇഒയുമായ ഉമ ഭട്ടതിരിപ്പാട്, ഭീമ സൂപ്പർ വുമൺ ഫൈനലിസ്റ്റ് സിഫ്ന അലിയാർ, ഷാർജ ആസ്റ്റർ ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്പർവൈസർ അനുമോൾ ഗ്രിഗറി എന്നിവർ അനുഭവങ്ങൾ പങ്കു വയ്ക്കും.

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു