എം/വി ലിയാൻ സ്റ്റാർ'എന്ന ചരക്കു കപ്പൽ

 
World

ഇറാനിലേയ്ക്കു കടക്കാൻ ശ്രമിച്ച കപ്പലിനു നേരെ യുഎസ് മിസൈൽ ആക്രമണം

എൻജിൻ റൂം തകർത്തു, ആക്രമണം ഇറാൻ ലക്ഷ്യമാക്കി നീങ്ങിയ ഗാംബിയൻ ചരക്കു കപ്പലിനു നേരെ

Reena Varghese

വാഷിങ്ടൺ: ഇറാനിയൻ തുറമുഖം ലക്ഷ്യമാക്കി നീങ്ങിയ ഗാംബിയൻ ചരക്കുകപ്പലിന്‍റെ എൻജിൻ റൂം തകർത്ത് യുഎസ് മിസൈൽ ആക്രമണം. ഗാംബിയൻ പതാക ഘടിപ്പിച്ച കപ്പൽ പ്രവർത്തനരഹിതമാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ഈ സൈനിക നീക്കം നടന്നത്.

"എം/വി ലിയാൻ സ്റ്റാർ'(M/V Lian Star)എന്ന ചരക്കു കപ്പൽ ഒമാൻ ഉൾക്കടലിലെ ഇറാനിയൻ തുറമുഖം ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇറാനെതിരേ അമെരിക്ക പ്രഖ്യാപിച്ചിട്ടുള്ള കടുത്ത നാവിക ഉപരോധം ലംഘിച്ചാണ് കപ്പൽ മുന്നോട്ട് പോയതെന്നും യാത്ര അവസാനിപ്പിക്കാൻ കപ്പൽ ജീവനക്കാർക്ക് ഇരുപതിൽ അധികം തവണ കർശന മുന്നറിയിപ്പ് നൽകിയിരുന്നതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

"മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ടു പോയ ലിയാൻ സ്റ്റാർ കപ്പലിന്‍റെ എൻജിൻ റൂമിലേയ്ക്ക് യുഎസ് യുദ്ധവിമാനം മാരകമായ ഹെൽഫയർ(Hellfire) മിസൈൽ തൊടുത്തുവിടുകയായിരുന്നു. ഇതോടെ പ്രവർത്തനം പൂർണമായും നിലച്ച കപ്പലിന് തുടർയാത്ര അസാധ്യമായി.' യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.

ഇറാനിയൻ ഉപരോധം ആരംഭിച്ചതിനു ശേഷം യുഎസ് സൈന്യം ആക്രമിച്ചു തകർക്കുന്ന അഞ്ചാമത്തെ വാണിജ്യ കപ്പലാണിത്. ഇതിനു പുറമേ ഉപരോധം ലംഘിക്കാൻ ശ്രമിച്ച നൂറിലധികം കപ്പലുകളെ ഇതുവരെ യുഎസ് സൈന്യം വഴി തിരിച്ചു വിട്ടിരുന്നു. വെള്ളിയാഴ്ചയാണ് ഈ ആക്രമണം നടന്നത്.

എന്നാൽ ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ യുഎസ് സെൻട്രൽ കമാൻഡ് തയാറായിട്ടില്ല ഇതുവരെ. അമെരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടയിൽ ഉണ്ടായ ഈ മിസൈൽ ആക്രമണം പശ്ചിമേ‍ഷ്യയെ വീണ്ടും യുദ്ധത്തിലേയ്ക്കു തള്ളിയിട്ടിരിക്കുകയാണ്.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ

സെൽഫി എടുക്കുന്നതിനിടെ സ്കൂൾ വിദ്യാർഥി ട്രെയ്ൻ തട്ടി മരിച്ചു

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി