സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Orange alert in three districts

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

file image

Updated on

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച കനത്ത മഴ പെയ്തതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെട്ട കടുത്ത ചൂടിന് താൽക്കാലിക ആശ്വാസമായി. ഇതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തൃശൂർ, കണ്ണൂർ, കാസർകോട് എന്നീ മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാലു വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 115 മുതൽ 204 മില്ലിമീറ്റർ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 64 മുതൽ 115 മില്ലിമീറ്റർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളപ്പോൾ യെല്ലോ അലർട്ട് പ്രഖ്യാപിക്കും.

വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്തിന്‍റെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റോടെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com