കാലിഫോർണിയ സ്കൂളിൽ ബിരുദ ദാന ചടങ്ങ് നടക്കുന്നതിന് സമീപം വെടിവയ്പ്

 

file image

World

കാലിഫോർണിയ സ്കൂളിൽ ബിരുദ ദാന ചടങ്ങ് നടക്കുന്നതിന് സമീപം വെടിവയ്പ്

കൊല്ലപ്പെട്ടത് പതിനെട്ടുകാരൻ, പരിക്കേറ്റത് പതിനൊന്നു വയസുകാരനുൾപ്പടെ മൂന്നു പേർക്ക്

Reena Varghese

കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ ഒരു ഹൈസ്കൂളിൽ ബിരുദ ദാന ചടങ്ങ് നടക്കുന്നതിനിടെ സമീപത്തുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. പതിനെട്ടുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. പതിനൊന്നു വയസുള്ള കുട്ടിയുൾപ്പടെ മൂന്നു പേർക്ക് പരിക്കേറ്റു.

ബുധനാഴ്ച വൈകിട്ട് പ്രാദേശിക സമയം ഏകദേശം ഏഴേകാലോടെ സെം യെറ്റോ സ്കൂളിന്‍റെ ബിരുദദാന ചടങ്ങ് അവസാനിച്ചതിനു പിന്നാലെയാണ് ഫെയർഫീൽഡ് ഹൈസ്കൂളിന്‍റെ പാർക്കിങ് സ്ഥലത്ത് വെടിവയ്പ് നടന്നതെന്ന്

ഫെയർഫീൽഡ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട കുട്ടി ബിരുദം നേടിയ വിദ്യാർഥിയാണോ എന്നതിൽ സ്ഥിരീകരണമില്ല. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ കുറിച്ചും സ്ഥിരീകരണമില്ല.

ബിരുദദാന ചടങ്ങിൽ ഏതാണ്ട് ആയിരത്തോളം പേർ പങ്കെടുത്തിരുന്നതായും ഈ ദുരന്തത്തിന് നൂറുകണക്കിനു സാക്ഷികൾ ഉണ്ടായിരുന്നെന്നും പൊലീസ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സണ്ണി എം. കപിക്കാടിന്‍റെ വിവാദ വിഡിയോ വിലക്കി ഹൈക്കോടതി

ബ്രിക്സ് രാജ്യങ്ങളുടെ വളർച്ച മുന്നോട്ട്

പുടിന്‍റെയും ഷി ജിൻപിങ്ങിന്‍റെയും താമസം എവിടെ? ബ്രിക്സ് ഉച്ചകോടിക്ക് എത്തുന്ന ലോകനേതാക്കൾ താമസിക്കുന്ന ഹോട്ടലുകൾ ഏതൊക്കെ എന്നറിയാം

പ്രസംഗത്തിനിടെ പവർ കട്ട്, തമാശയാക്കി സണ്ണി ജോസഫ്

"സണ്ണി ജോസഫ് രാജിവയ്ക്കണം, മറ്റാരെയെങ്കിലും വകുപ്പ് ഏൽപ്പിക്കണം": എം.എം. മണി