.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
World

കു​ടി​യേ​റ്റ നി​യ​മം ക​ര്‍ശ​നം; പാക്കിസ്ഥാനിൽ നിന്നും 4 ലക്ഷത്തോളം അ​ഫ്ഗാ​നി​കൾ പലായനം ചെയ്തു

പാ​ക്കി​സ്ഥാ​നി​ല്‍ കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ​മാ​സ​മാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്

MV Desk

ഇ​സ്ലാ​മാ​ബാ​ദ്: കു​ടി​യേ​റ്റ നി​യ​മം ക​ര്‍ശ​ന​മാ​ക്കി​യ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു പ​ലാ​യ​നം ചെ​യ്ത​ത് 4 ല​ക്ഷ​ത്തി​ല​ധി​കം അ​ഫ്ഗാ​നി​ക​ളെ​ന്നു പാ​ക് അ​ധി​കൃ​ത​ര്‍. കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​വ​രാ​ണ് ടോ​ര്‍ഖാം, സ്പി​ന്‍ ബോ​ള്‍ഡാ​ക്ക് അ​തി​ര്‍ത്തി​ക​ള്‍ വ​ഴി അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് തി​രി​കെ പോ​യ​ത്. ഇ​ക്കാ​ര്യം അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബി​ഹു​ള്ള മു​ജാ​ഹി​ദ് സ്ഥി​രീ​ക​രി​ച്ചു.

പാ​ക്കി​സ്ഥാ​നി​ല്‍ കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ​മാ​സ​മാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ക്‌​റ്റോ​ബ​ര്‍ 31ന​കം രാ​ജ്യം വി​ട​ണ​മെ​ന്നും, ഇ​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. ഈ ​നി​യ​മം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച​ത് അ​ഫ്ഗാ​നി​ക​ളെ​യാ​ണ്. പ​തി​നേ​ഴ് ല​ക്ഷ​ത്തി​ല​ധി​കം അ​ഫ്ഗാ​ന്‍ കു​ടി​യേ​റ്റ​ക്കാ​ര്‍ പാ​ക്കി​സ്ഥാ​നി​ല്‍ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​ക​ള്‍. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തു വ​സി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ വ്യാ​പ​ക പ​രി​ശോ​ധ​ന​ക​ളും പാ​ക്കി​സ്ഥാ​ന്‍ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു തി​രി​കെ പോ​കാ​ന്‍ നി​ര​വ​ധി പേ​ര്‍ ത​യാ​റാ​യി. സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചി​ട്ടും അ​തി​ര്‍ത്തി​ക​ള്‍ വ​ഴി അ​ഭ​യാ​ര്‍ഥി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു. തി​രി​കെ​യു​ത്തു​ന്ന​വ​ര്‍ക്ക് പാ​ര്‍പ്പി​ട​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ന​ല്‍കു​ന്നു​ണ്ടെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. 1980ല്‍ ​അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണം സോ​വി​യ​റ്റ് ഏ​റ്റെ​ടു​ത്ത​പ്പോ​ഴും, 2021ല്‍ ​താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം അ​ധി​കാ​രം സ്ഥാ​പി​ച്ച​പ്പോ​ഴു​മാ​ണു ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ഫ്ഗാ​നി​ക​ള്‍ പാ​ക്കി​സ്ഥാ​നി​ല്‍ അ​ഭ​യം പ്രാ​പി​ച്ച​ത്. എ​ന്നാ​ല്‍ കു​ടി​യേ​റ്റ​ക്കാ​രാ​യി എ​ത്തി​യ​വ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും തീ​വ്ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും ഏ​ര്‍പ്പെ​ടു​ന്ന​തു വ​ര്‍ധി​ച്ച​പ്പോ​ഴാ​ണ് അ​വ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​യ​ത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും

ഖേദം പ്രകടിപ്പിച്ച് മാപ്പെഴുതി നൽകി; തൃശൂർ കോർപ്പറേഷൻ കൗൺസിലറെ കോൺഗ്രസിൽ തിരിച്ചെടുക്കും

പണം പിരിച്ച് മുങ്ങുകയാണ് ഹോബി; വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ ഭൂമിയിൽ കുടിൽകെട്ടി ഡിവൈഎഫ്ഐയുടെ പ്രതിഷേധം

സിപിഎം - എസ്‌ഡിപിഐ ഡീൽ കോൺഗ്രസിന്‍റെ നുണ, എൽഡിഎഫിന്‍റേത് വർഗീയ വിരുദ്ധ നിലപാട്; മുഖ്യമന്ത്രി

''വാർത്തകൾ പൊള്ളിച്ച നെഞ്ചിലെ ചൂട്...'', സുധാകരനെക്കുറിച്ച് വേണുഗോപാൽ