ആഡംബരക്കപ്പലിലെ ഹാന്‍റാവൈറസ്

 
World

ആഡംബരക്കപ്പലിലെ ഹാന്‍റാവൈറസ് : ജീവനക്കാരായ രണ്ട് ഇന്ത്യക്കാരും ആരോഗ്യവാന്മാരെന്നു റിപ്പോർട്ട്

ഇന്ത്യന്‍ ക്രൂ അംഗങ്ങളെ നെതര്‍ലന്‍ഡ്സിലേക്ക് മാറ്റി

Reena Varghese

ജനീവ: സ്പെയിനിലെ കാനറി ദ്വീപുകൾക്ക് സമീപം നെതർലൻഡ് പതാകയുള്ള ആഡംബരക്കപ്പലിലെ യാത്രികർക്ക് ഹാന്‍റാവൈറസ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് രോഗബാധയില്ലെന്ന് റിപ്പോർട്ടുകൾ.

കപ്പലിലുള്ള രണ്ട് ഇന്ത്യക്കാർ ആരോഗ്യവാന്മാരാണന്നും ഇവർക്ക് രോഗബാധയില്ലെന്നും മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹാന്‍റാവൈറസ് പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കകൾക്കിടയിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പടെ 150 ഓളം പേരെ വഹിച്ചു കൊണ്ട് എംവി ഹോണ്ടിയസ് എന്ന കപ്പൽ സ്‌പെയിനില്‍ എത്തി.കപ്പല്‍ സ്‌പെയിനിലെ കാനറി ദ്വീപുകളുടെ തീരത്ത് നങ്കൂരമിട്ടതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

രണ്ട് ഇന്ത്യന്‍ പൗരന്മാരും കപ്പലില്‍ ജീവനക്കാരാണ്. മുന്‍കരുതല്‍ ആരോഗ്യ നടപടികളുടെ ഭാഗമായി അവരെ നെതര്‍ലാന്‍ഡ്സിലേക്ക് മാറ്റിയതായും സ്പെയിനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. സ്പാനിഷ് നാഷണല്‍ സെന്‍റർ ഫൊർ എമർജൻസി മോണിറ്ററിംഗ് ആന്‍ഡ് കോര്‍ഡിനേഷന്‍ പങ്കിട്ട വിവരമനുസരിച്ച്, ഇന്ത്യന്‍ ക്രൂ അംഗങ്ങളെ നെതര്‍ലന്‍ഡ്സിലേക്ക് മാറ്റിയെന്നും ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് അവരെ അവിടെ ക്വാറന്‍റൈൻ ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

കാനറി ദ്വീപുകൾക്ക് സമീപം കപ്പൽ നങ്കൂരമിട്ടതിന് ശേഷം ലോകാരോഗ്യ സംഘടനയും സ്പാനിഷ് അധികൃതരും സ്ഥാപിച്ച പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് കപ്പലിലെ യാത്രക്കാർ ഇറങ്ങിയതെന്ന് എംബസി അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി സ്പാനിഷ് അധികൃതരുമായും ഇന്ത്യൻ ക്രൂ അംഗങ്ങളുമായും ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു.

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

ചാംപ്യൻ ടീം ഇന്ത്യ അയർലൻഡിനോട് തോറ്റു!