യുഎസ്എസ് ട്രിപ്പോളി രണ്ടായിരം സൈനികരുമായി ഹോർമൂസിലേയ്ക്ക്

 

file photo

World

യുഎസ്എസ് ട്രിപ്പോളി രണ്ടായിരം സൈനികരുമായി ഹോർമൂസിലേയ്ക്ക്

അമേരിക്കന്‍ സേനയുടെ പടുകൂറ്റന്‍ യുദ്ധക്കപ്പലെത്തുന്നത് ഇറാന്‍റെ ഹോർമൂസ് കടലിടുക്കിലെ ഉപരോധം തീർക്കാൻ

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ സേനയുടെ പടുകൂറ്റൻ യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളി യുദ്ധമുഖത്തേയ്ക്ക്. നിലവിൽ ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധം തകർക്കാനായി യുഎസ്എസ് ട്രിപ്പോളി വരുന്നതോടെ സാധിക്കുമോ എന്നതാണ് പശ്ചിമേഷ്യ ഉറ്റു നോക്കുന്നത്.

31ാം മറൈൻ എക്സ്പെഡിഷണറി യൂണിറ്റിലെ (എംഇയു) രണ്ടായിരത്തിലധികം നാവികരെയും വഹിച്ചുകൊണ്ടാണ് അമ്പതിനായിരം ടൺ ഭാരമുള്ള യുഎസ്എസ് ട്രിപ്പോളി എന്ന പടുകൂറ്റൻ യുദ്ധക്കപ്പൽ അടുത്തയാഴ്ച വടക്കൻ അറേബ്യൻ കടലിലെ യുദ്ധക്കളത്തിൽ പ്രവേശിക്കുക. ഇതോടെ നിലവിലെ സംഘർഷത്തിന് നിർണായക വഴിത്തിരിവുണ്ടാകും എന്നാണ് വിദഗ്ധ നിരീക്ഷണം.

നിലവിൽ ഈ കൂറ്റൻ കപ്പൽ ശ്രീലങ്കയുടെ തെക്ക് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലാണ്. യുഎസ്എസ് ട്രിപ്പോളിക്ക് 844 അടി നീളമുണ്ട്. ഈ വിമാനവാഹിനിക്കപ്പലിന്എഫ്-35, എംവി-22 ഓസ്‌പ്രേ, എംഎച്ച്60എസ് സീഹോക്ക് ഹെലികോപ്റ്ററുകള്‍ എന്നിവ വഹിക്കാന്‍ കഴിയും.

ഈ മാസം 23 ന് ട്രിപ്പോളി യുദ്ധക്കളത്തിൽ പ്രവേശിക്കുമെന്ന് കരുതുന്നു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും യുഎസ്എസ് ട്രിപ്പോളി ഉപയോഗിച്ചേക്കും.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത