ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; 6 പേർ കൊല്ലപ്പെട്ടു

 
World

ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; 6 പേർ കൊല്ലപ്പെട്ടു

ഹോർമൂസ് തുറക്കണമെങ്കിൽ അമെരിക്ക ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്‍റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി അറിയിച്ചിരുന്നു

Namitha Mohanan

ടെഹ്‌റാൻ: ചെങ്കടലിൽ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. 6 പേർ കൊല്ലപ്പെട്ടു. തിഹാമ എന്നറിയപ്പെടുന്ന ചരക്ക് കപ്പലിലെ നാല് നാവികരും കപ്പൽ ഒഴിപ്പിക്കാനുള്ള രക്ഷാപ്രവർത്തനത്തിനിടെ വിന്യസിച്ച രണ്ട് സേനാംഗങ്ങളുമാണ് മരിച്ചതെന്നാണ് വിവരം.

കപ്പലിനെ ലക്ഷ്യം വച്ചുള്ള ആദ്യ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു, വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു, കൂടാതെ മൂന്ന് പാക്കിസ്ഥാൻ പൗരന്മാരും ഒരു ഇന്തോനേഷ്യൻ പൗരനും കൊല്ലപ്പെട്ടു. തുടർന്നായിരുന്നു വീണ്ടും ആക്രമണം.

ഹോർമൂസ് തുറക്കണമെങ്കിൽ അമെരിക്ക ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്‍റെ പുതിയ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സിൻ റെസായി അറിയിച്ചിരുന്നു. ഇറാൻ വഞ്ചകരായ വിലപേശലുകാരാണെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രതികരിച്ചിരുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹൂത്തികൾ ഇതുവരെ ഏറ്റെടുത്തിട്ടില്ല. യെമൻ വാണിജ്യ കപ്പലിന് നേരെ ഹൂത്തികൾ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം