ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി

 

file photo

World

ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി|വീഡിയോ

യുഎപിഎ ചുമത്തപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന ഭീകരനേതാവ് ഉമർഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് മംദാനി എഴുതിയ കത്ത് പുറത്തായി

Reena Varghese

ന്യൂഡൽഹി: ന്യൂയോർക്ക് മേയറായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ ഭീകര നേതാവ് ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് സൊഹ്റാൻ മംദാനി എഴുതിയ കത്ത് പുറത്തായി.

തീഹാർ ജയിലിൽ യുഎപിഎ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർഥി കൂടിയായ ഉമർഖാലിദിനെ സംബോധന ചെയ്ത് മംദാനി എഴുതിയ കത്താണ് കഴിഞ്ഞ ദിവസം ഉമറിന്‍റെ സുഹൃത്ത് ബനജ്യോത്സന ലാഹിരി പുറത്തു വിട്ടത്. ന്യൂയോർക്കിന്‍റെ അമരത്തെത്തുന്ന ആദ്യ മുസ്ലിം വംശജനും ഇന്ത്യൻ വംശജനുമായ മംദാനി കഴിഞ്ഞ ദിവസമാണ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

"നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരം നിങ്ങളെ കുറിച്ച് ചിന്തിക്കുന്നു.' ഇതായിരുന്നു സ്വന്തം കൈപ്പടയിൽ മംദാനി കുറിച്ചത്.

നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി രംഗത്ത് എത്തിയിരുന്നു.

മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസെന്ന് ശശി തരൂർ

പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്ന് സിഐ; ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി രഹസ്യാന്വേഷണ വിഭാഗം

ധരംശാലയിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ 19 കാരി മരിച്ചു; പ്രൊഫസറടക്കം നാലുപേർക്കെതിരേ കേസ്

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഎസ്എസിന് സമദൂര നിലപാട് തന്നെയെന്ന് സുകുമാരൻനായർ

ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും; നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ അകറ്റി നിർത്താൻ കോൺഗ്രസ്