പാക് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഹിന ബലോച്ച്

 
World

പാക്കിസ്ഥാനിലെ 80 ശതമാനം പേരും സ്വവർ​ഗാനുരാ​ഗികൾ; വെളിപ്പെടുത്തലുമായി പാക് ട്രാൻസ്‌ജെൻഡർ

"സാമൂഹിക സമ്മർദം, മതം, കുടുംബ ബഹുമാനം എന്നിവ കാരണം സ്വന്തം ലൈംഗികത ആരും വെളിപ്പെടുത്താറില്ല"

Namitha Mohanan

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അധികവും സ്വവർ​ഗാനുരാ​ഗികളാണെന്ന് പാക് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഹിന ബലോച്ചിന്‍റെ വെളിപ്പെടുത്തൽ. 80 ശതമാനം പേർ സ്വർഗാനുരാഗികളും ബാക്കി 20 ശതമാനം പേർ ബൈസെക്ഷ്വലുകളുമാണെന്നാണ് ക്വീർ ഗ്ലോബൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. എന്നാൽ സാമൂഹിക സമ്മർദം, മതം, കുടുംബ ബഹുമാനം എന്നിവ കാരണം സ്വന്തം ലൈംഗികത ആരും വെളിപ്പെടുത്താറില്ലെന്നും അവർ പറയുന്നു.

"പാക്കിസ്ഥാനിലെ പകുതിയിലധികം പേരും സ്വവർഗാനുരാഗികളാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ അത് ഉറക്കെ പറയാൻ ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാനിലെ 80% പേരും സ്വവർഗ്ഗാനുരാഗികളാണെന്നും ബാക്കി 20% പേർ ബൈസെക്ഷ്വലുകളാണെന്നും ഞാൻ കരുതുന്നു. സാംസ്കാരികവും മതപരവുമായ ഘടകങ്ങൾ കാരണം ആളുകൾ അത് മറച്ചുവെക്കുകയാണ്. ലൈംഗികതയെക്കുറിച്ചല്ല, ലിംഗഭേദത്തെക്കുറിച്ചാണ് എന്‍റെ ആശങ്കകൾ. ലിപ്സ്റ്റിക് എങ്ങനെ ഇടാം, അതിന്‍റെ പേരിൽ മോശം വാക്കുകൾ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ഞാൻ ആശങ്കാകുലനായിരുന്നു.

പാക്കിസ്ഥാനിലെ ഖവാജ സിറ സമൂഹം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. പലരും ഭിക്ഷാടനം, നൃത്തം, ലൈംഗിക തൊഴിൽ തുടങ്ങിയചൂഷണപരമായ ഉപജീവനമാർഗ്ഗങ്ങളിലേക്ക് തള്ളിവിടപ്പെടുന്നു."

ആക്രമണം ആര് നടത്തിയാലും അവർക്കെതിരേ നടപടി ഉണ്ടാവും, വിദ്യാർഥികളെ ജയിൽ മോചിതരാക്കണം; സുപ്രീം കോടതി

ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ

സിജെപി എഎപിയുടെ ബി ടീം: സ്വാതി മലിവാൾ

ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്|Video

നിർമാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം പുനപരിശോധിക്കണം; വിജയ്ക്ക് കത്തെഴുതി മുഖ‍്യമന്ത്രി വി.ഡി. സതീശൻ