ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം: പ്രതിദിനം യുദ്ധച്ചെലവ് 200 കോടി

 
World

ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധം: പ്രതിദിനം യുദ്ധച്ചെലവ് 200 കോടി

ഇനിയും കുതിച്ചുയരുമെന്ന് റിപ്പോർട്ടുകൾ

Reena Varghese

വാഷിങ്ടൺ : ദിവസങ്ങൾക്കുള്ളിൽ ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്നു പറഞ്ഞ് അമെരിക്ക ആരംഭിച്ച യുദ്ധം മൂന്നാഴ്ച കഴിഞ്ഞിട്ടും എങ്ങും എത്താത്ത സ്ഥിതിയിലാണ്. ഹോർമൂസ് കടലിടുക്ക് ഇറാൻ സ്തംഭിപ്പിച്ചതോടെ ലോകത്ത് എണ്ണ വില കുതിച്ചുയരുകയാണ്. ഇതിനിടയിൽ അമെരിക്കയിൽ വൻ തോതിലുള്ള പണം യുദ്ധച്ചെലവിനായി വിനിയോഗിക്കേണ്ടി വരുന്നു.

അമെരിക്കൻ ഭരണകൂടത്തിനെതിരേ ഇപ്പോൾ വ്യാപക വിമർശനമാണ് ഉയരുന്നത്. അടിയന്തരമായി പത്തൊമ്പതു ലക്ഷം കോടി രൂപയോളമാണ് (200 ബില്യൺ ഡോളർ) അമെരിക്ക വിനിയോഗിക്കേണ്ടി വരുന്നത്. ഇത്രയും വൻ തുക നിസാരവത്കരിച്ച് കാണിക്കാൻ ശ്രമിച്ച പ്രതിരോധ സെക്രട്ടറിയുടെ പരാമർശവും വലിയ വിവാദങ്ങൾക്ക് ഇടയാക്കി.

യുദ്ധത്തിന്‍റെ ആദ്യ ആഴ്ച തന്നെ പതിനൊന്നായിരത്തി മുന്നൂറ് കോടി രൂപ(11.3 ബില്യൺ ഡോളർ)ചെലവായി. മിസൈൽ പ്രയോഗത്തിനായി മാത്രം പ്രതിദിനം കോടാനുകോടിരൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്.

വ്യോമാക്രമണങ്ങൾക്ക് വൻ തുക വേണ്ടി വരുന്നു. വ്യോമ ഗതാഗതത്തിനും കപ്പൽ ഗതാഗതത്തിനും ഉൾപ്പടെ വൻ ഇന്ധന ചെലവും വേണ്ടി വരുന്നു. ശത്രുവിനെ ആക്രമിക്കാൻ അത്യാധുനിക യുദ്ധോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് കോടാനുകോടികൾ ചെലവിടേണ്ടിവരുന്നു. യുദ്ധച്ചെലവ് ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ അധികൃതർ സൂചിപ്പിക്കുന്നു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത