മൗണ്ട് ഡെനാലിയിൽ പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ

 

file photo

World

മലയാളി പർവതാരോഹകൻ അമെരിക്കയിലെ പർവതത്തിൽ കുടുങ്ങി

സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ് ജീവനക്കാരനായ ഷെയ്ഖ് ഹസനാണ് താൻ അമെരിക്കയിലെ മൗണ്ട് ഡെനാലിയിൽ പർവതത്തിൽ കുടുങ്ങിയതായി കാണിച്ച് സാറ്റലൈറ്റ് ഫോണിൽ സഹായാഭ്യർഥന നടത്തിയത്.

Reena Varghese

മൗണ്ട് ഡെനാലി: മലയാളി പർവതാരോഹകൻ വടക്കേ അമെരിക്കയിലെ പർവതത്തിൽ കുടുങ്ങി. സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ് ജീവനക്കാരനായ ഷെയ്ഖ് ഹസനാണ് താൻ അമെരിക്കയിലെ മൗണ്ട് ഡെനാലിയിൽ പർവതത്തിൽ കുടുങ്ങിയതായി കാട്ടി സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് സഹായാഭ്യർഥന നടത്തിയത്.

വടക്കേ അമെരിക്കയിലെ മൗണ്ട് ഡെനാലിയിൽ കൊടുങ്കാറ്റ് അടിച്ചപ്പോഴാണ് ഷെയ്ഖ് ഹസൻ കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്നും 17000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിയിരിക്കുന്നത്. കൈവശമുള്ള ഭക്ഷണവും വെള്ളവും കുറവാണെന്ന് ഹസന്‍റെ സന്ദേശത്തിൽ പറയുന്നു. ഓപ്പറേഷൻ സിന്ദൂറിന് ആദരം അർപ്പിച്ചു കൊണ്ടുള്ള ബാനർ മൗണ്ട് ഡെനാലിയുടെ മുകളിൽ സ്ഥാപിക്കാനായിരുന്നു ഹസന്‍റെ യാത്ര.

പന്തളം പൂഴിക്കാട് ദാറുൽ കറാമിൽ എം.എ. അലി അഹമ്മദ് ഖാന്‍റെയും ജെ.ഷാഹിദയുടെയും മകനായ ഹസൻ സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പ് അസിസ്റ്റന്‍റ് സെക്ഷൻ ഓഫീസറാണ്. 2022ലാണ് എവറസ്റ്റ് കീഴടക്കിയത്. ഏഴു ഭൂഖണ്ഡങ്ങളിലെയും ഏഴു വലിയ കൊടുമുടികളും അദ്ദേഹം കീഴടക്കിയിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ

ട്രംപിന്‍റെ സമ്മർദത്തിന് മോദി വഴങ്ങുന്നു; ഇന്ത്യ- യുഎസ് വ്യാപാരത്തർക്കം പരിഹരിക്കും

രണ്ടാം ഏകദിനം: വിരാട് കോലി വീണ്ടും ഡക്ക്

വഡാല കൊളാബ മെട്രൊ പാതയ്ക്ക് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം