ഒൻ്റാറിയോയിലെ വിൻഡറിനെയും മിഷിഗണിലെ ഡിട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹോവ് ഇൻ്റർനാഷണൽ ബ്രിഡ്ജ്

 

file photo

World

യുഎസ്-ക്യാനഡ പാലം: തുറക്കുന്നതു തടയുമെന്ന് ട്രംപ്

ക്യാനഡ അമെരിക്കയെ ബഹുമാനിക്കുന്നതു വരെ ഈ പാലം തുറക്കാൻ അനുവദിക്കില്ലെന്നും ട്രംപ്.

Reena Varghese

വാഷിങ്ടൺ: അമെരിക്കയും ക്യാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാക്കുന്ന പ്രതികരണവുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.ഒൻ്റാറിയോയിലെ വിൻഡറിനെയും മിഷിഗണിലെ ഡിട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹോവ് അന്തർദേശീയ പാലം തുറക്കുന്നതു തടയുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ക്യാനഡ അമെരിക്കയെ ബഹുമാനിക്കുന്നതു വരെ ഈ പാലം തുറക്കാൻ അനുവദിക്കില്ലെന്നാണ് ട്രംപ് കുറിച്ചത്. എന്നാൽ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പാലത്തിന്‍റെ പേര് പരാമർശിച്ചിട്ടില്ല. പാലം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായി ട്രംപ് പറഞ്ഞു.

2018ലാണ് ഈ പാലം നിർമാണം ആരംഭിച്ചത്. 4.7 ദശലക്ഷം ഡോളർ (4,25,58,05,35,000.00 ഇന്ത്യൻ രൂപ) മുടക്കി ക്യാനഡയാണ് പാലം നിർമിക്കുന്നത്. നിർമാണത്തിന്‍റെ പ്രധാന പണി പൂർത്തിയാക്കി. ഈ വർഷം പാലം തുറന്നു കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഇതിനിടെയാണ് ട്രംപ് ഇതു തടയുമെന്ന പ്രതികരണം നടത്തിയിരിക്കുന്നത്.

ക്യാനഡ അമെരിക്കയെ കൂടാതെ മറ്റു രാജ്യങ്ങളുമായി കൂടുതൽ വ്യാപാര ബന്ധം സ്ഥാപിക്കാൻ തുടങ്ങിയതോടെ ട്രംപ് ക്യാനഡയ്ക്കെതിരേ ശക്തമായ വിമർശനമാണ് ഉയർത്തുന്നത്. അടുത്തിടെ ചൈനയുമായി ക്യാനഡ കൂടുതൽ വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോൾ ക്യാനഡയുമായുള്ള പാലം വിവാദം.

കാരുണ്യത്തിന്‍റെയും കരുതലിന്‍റെയും കേരളമാതൃക ഒരിക്കൽ കൂടി ലോകം കണ്ടു: വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

"യദുവിനെ പുറത്താക്കാൻ കാരണം ആര്യയുടെ പ്രശ്നമല്ല, അയാൾ ചെയ്തത് മറ്റൊരു വലിയ തെറ്റ്"; വെളിപ്പെടുത്തി ​ഗണേഷ് കുമാർ

റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും!

തിരിച്ചടി തുടങ്ങി ഇറാൻ; ഇസ്രയേലിലെയും യുഎസിലെയും സൈനിക താവളത്തിന് നേരെ ആക്രമണം

നാഗ്പൂരിൽ വൻ സ്ഫോടനം; 17 പേർ മരിച്ചു