അമെരിക്കൻ യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു

 
World

അമെരിക്കൻ യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു

പൈലറ്റ് രക്ഷപ്പെട്ടു, വിമാനം തകർന്നുവീഴുന്ന വീഡിയോ പുറത്തുവന്നു

Jisha P.O.

കുവൈത്ത്: അമേരിക്കൻ എഫ്-15 യുദ്ധവിമാനം കുവൈത്തിൽ തകർന്നുവീണു. ഇറാൻ ആക്രമണത്തിൽ തകർന്നതാണോ എന്നതിൽ വ്യക്തതയില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളും ഉണ്ട്. പൈലറ്റ് രക്ഷപ്പെട്ടു. വിമാനം തകർന്നുവീഴുന്നതിന്‍റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെ തുടർന്ന് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ കഴിയാൻ അഭ്യർത്ഥിച്ച് യുഎസ് എംബസി കുവൈത്തിൽ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കുവൈത്തിന് മുകളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഭീഷണി തുടരുകയാണ്.

സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമെരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദത്തെ നിഷേധിച്ച് അലി ലാരിജാനി പ്രതികരിച്ചു. അമെരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞു.

ഖമനേയിയുടെ വധത്തിൽ പ്രതിഷേധം; കശ്മീരിൽ ഇന്‍റർനെറ്റ് വേഗത കുറച്ചു

ശബരിമല സ്വർണക്കൊള്ള; കെ.പി. ശങ്കരദാസിന്‍റെ ജാമ്യാപേക്ഷ തള്ളി

ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീടെന്ന് വിദ്യാഭ്യാസ മന്ത്രി

യുഎഇയിലെ ആമസോൺ ഡേറ്റാസെന്‍ററിന് നേരേ ആക്രമണം; പ്രവർത്തനം നിർത്തിവെച്ചു

ടൂറിസ്റ്റുകളായി എത്തിയവർക്ക് വയനാടിന്‍റെ വേദന അറിയില്ലെന്ന് രമ്യ ഹരിദാസ്; പ്രിയങ്ക നിങ്ങളുടെ ആളല്ലേ എന്ന് നെറ്റിസൺസ്