യുഎസിൽ കുടിയേറ്റ അറസ്റ്റുകൾ കുറഞ്ഞതായി റിപ്പോർട്ടുകൾ

 

file photo

World

ഫെബ്രുവരിക്കു ശേഷം യുഎസിൽ കുടിയേറ്റ അറസ്റ്റുകൾ കുറഞ്ഞതായി റിപ്പോർട്ടുകൾ

2026 ഫെബ്രുവരിക്കു മുമ്പ് ആഴ്ചയിൽ 8,300ലധികം അറസ്റ്റുകളായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കിൽ മാർച്ചിൽ ഇത് 7,300 ആയി കുറഞ്ഞു.

Reena Varghese

വാഷിങ്ടൺ: രണ്ടാം വട്ടം ട്രംപ് അധികാരത്തിൽ എത്തിയതിനു പിന്നാലെ ശക്തമായ കുടിയേറ്റ നടപടികളുടെ ഭാഗമായ അറസ്റ്റ് കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞതായി റിപ്പോർട്ടുകൾ. 2025 ഡിസംബറിൽ പരിശോധനയിൽ ഏകദേശം 40,000ത്തോളം അറസ്റ്റുകളാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് രേഖപ്പെടുത്തിയത്.

ജനുവരിയിലും ഇതേ നിരക്കിൽ 40,000 എന്നതായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം. എന്നാൽ ഫെബ്രുവരിക്കു ശേഷമാണ് യുഎസിൽ കുടിയേറ്റ നടപടികളുടെ ഭാഗമായുള്ള അറസ്റ്റ് 12 ശതമാനമായി കുറഞ്ഞിരിക്കുന്നത്.

2026 ഫെബ്രുവരിക്കു മുമ്പ് ആഴ്ചയിൽ 8,300ലധികം അറസ്റ്റുകളായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കിൽ മാർച്ചിൽ ഇത് 7,300 ആയി കുറഞ്ഞു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് രാജ്യവ്യാപകമായി നടത്തുന്ന അറസ്റ്റുകളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് 12 ശതമാനത്തിന്‍റെ കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിനെതിരേയുള്ള വ്യാപക പ്രതിഷേധങ്ങളെ തുടർന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.

വൈദ്യുതി വാങ്ങൽ നീക്കം പ്രതിസന്ധിയിൽ; നിയന്ത്രണം തുടരും

ഡൽഹി ക്യാപ്പിറ്റൽസിനെ ചുരുട്ടിക്കൂട്ടി ആർസിബി‌

കെഎസ്ആർടിസിയുടെ കുപ്പിവെള്ളം: എതിർപ്പുമായി തൊഴിലാളി യൂണിയനുകൾ

ലിവ് ഇൻ റിലേഷൻ അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമല്ല

പാമ്പ് ഭീതി ഒഴിയുന്നില്ല; വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പാമ്പു കടിച്ചു, 18 കാരിയും ചികിത്സയിൽ