ഇറാനിലെ വൈദ്യുത നിലയങ്ങളിൽ ആക്രമണം

 
World

ഇറാനിലെ വൈദ്യുത നിലയങ്ങളിൽ ആക്രമണം; ഖുർറംഷഹ്റിലെ പൈപ്പ് ലൈൻ തകർത്തു

ഇസ്ഫഹാനിലെ പ്രകൃതിവാതക കേന്ദ്രത്തിലെ ഓഫീസിലും ആക്രമണമുണ്ടായി

Jisha P.O.

ടെഹ്റാൻ: ഇറാനിലെ വൈദ്യുത നിലയങ്ങളിൽ ആക്രമണം. ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിന്‍റെ പൈപ്പ് ലൈൻ തകർന്നു. ഇസ്ഫഹാനിലെ പ്രകൃതിവാതക കേന്ദ്രത്തിലെ ഓഫീസിലും ആക്രമണമുണ്ടായി. പവർ പ്ലാന്‍റിലെ ആക്രമം നിർത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് ശേഷമാണോ ആക്രമണം എന്നതിൽ വ്യക്തതയില്ല.

ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയ ട്രംപ് ഇറാന്‍റെ പവർ പ്ലാന്‍റുകൾക്ക് ഊർജകേന്ദ്രങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് മാറ്റിവയ്ക്കാൻ നിർദേശം നൽകിയതായി അറിയിച്ചിരുന്നു

. ഈ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കകമാണ് ടെഹ്റാന് ഉടനീളം സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി പുതിയ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാവും; മുന്നറിയിപ്പുകൾ ഇങ്ങനെ...

വെറും സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്ന പിണറായി, ആൾക്കൂട്ടവും കാവലുമില്ല; വൈറലായി‌ ഫോട്ടോ

പുൽവാമ ഭീകരാക്രമണത്തിന്‍റെ ആസൂത്രകൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

ആർക്കും വേണ്ടാത്ത 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം. ഷാജി

ടിവിയുടെ റിമോട്ട് നൽകാത്തതിന് സഹോദരനുമായി വഴക്കിട്ടു, പാലക്കാട് 12കാരൻ തൂങ്ങിമരിച്ചു