യുക്രെയ്നു നേരെ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ

 
World

യുക്രെയ്നു നേരെ അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ

റഷ്യയുടെ ലക്ഷ്യം യുക്രെയ്ന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കുക എന്നതാണെന്നും സെലൻസ്കി

Reena Varghese

കീവ്: വർഷങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ൻ സംഘർഷം വീണ്ടും അതിരൂക്ഷമാകുന്നു. യുക്രെയ്നിലെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. റഷ്യൻ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലൻസ്കി അറിയിച്ചു.

തലസ്ഥാനമായ കീവ്, പോളണ്ട് അതിർത്തിയിലെ പടിഞ്ഞാറൻ നഗരമായ ലിവിവ് , ഒഡീസയിലെ ബ്ലാക്ക് സീ പോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായെന്നും സെലൻസ്കി വ്യക്തമാക്കി. ഇന്നലെ രാവിലെ ആരംഭിച്ച ആക്രമണം മണിക്കൂറുകൾ നീണ്ടു നിന്നതായി പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു.

റഷ്യയുടെ ലക്ഷ്യം യുക്രെയ്ന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കുക എന്നതാണെന്നും സെലൻസ്കി

വ്യാഴാഴ്ച പുലർച്ചെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. യുക്രെയ്ന്‍റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ 23 തവണ ആക്രമണമുണ്ടായതായി പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവും അറിയിച്ചു.

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ൻ സൈന്യം കീവിനെ ലക്ഷ്യമിടുകയാണെന്ന് കീവ് മേയർ അറിയിച്ചു. ബുധനാഴ്ച യുക്രെയ്നു നേരെ എണ്ണൂറിലധികം ഡ്രോണുകളാണ് പ്രയോഗിച്ചതെന്ന് സെലൻസ്കി പറഞ്ഞു.

യുക്രെയ്ൻ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നുണ്ടെന്നും റഷ്യയുടെ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കുക എന്നതാണെന്നും സെലൻസ്കി ടെലഗ്രാമിലൂടെ അറിയിച്ചു.

തിരിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ റഷ്യയുടെ ബ്രയാന്‍സ്‌ക് മേഖലയില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും എട്ടു വീടുകള്‍ക്കും വാഹനത്തിനും കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം

ഇനി വൈഭവിന്‍റെ കളി നീല കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ചു

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും

ഡൽഹിയിലെ സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസം വർക് ഫ്രം ഹോം; ഒരു വർഷത്തേക്ക് വിദേശയാത്രയില്ലെന്ന് മുഖ്യമന്ത്രി