ചൈന ബോട്ടപകടം: മരണം 10 ആയി ഉയർന്നു; 74 പേർ ചികിത്സയിൽ

 
World

ചൈന ബോട്ടപകടം: മരണസംഖ്യ 10 ആയി ഉയർന്നു; 74 പേർ ചികിത്സയിൽ

ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം.

Ardra Gopakumar

ബീജിങ്: ചൈനയിൽ ബോട്ടുകൾ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. 74 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം.

ഗയ്ഷോ പ്രവിശ്യയിലെ ക്വാൻസി നഗരത്തിന് സമീപമുള്ള വു നദിയിലാണ് നാല് ടൂറിസ്റ്റ് ബോട്ടുകൾ മറിഞ്ഞ്. അപകടസമയത്ത് 84 പേരാണ് നാല് ബോട്ടുകളിലായി ഉണ്ടായിരുന്നത്.

ശക്തമായ കാറ്റിനൊപ്പം ആലിപ്പഴ വർഷവും ഇടിമിന്നലും പെട്ടെന്നുള്ള മഴയും ഉണ്ടായതായി സ്ഥലത്തുണ്ടായിരുന്ന വിനോദ സഞ്ചാരികൾ പറയുന്നു. ഇതാണ് ബോട്ടുകൾ മറിയാന്‍ കാരണമായത്.

മധ്യ ചൈനയിൽ ബോട്ടുകൾ കൂട്ടിയിടിയിൽ 11 പേർ മരിച്ച സംഭവത്തിന് രണ്ടു മാസങ്ങൾക്കു ശേഷമാണ് ഞായറാഴ്ചത്തെ ഈ സംഭവം.

ചൊറ് കൊടുക്കുന്നതിനിടെ കരഞ്ഞു, കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചു: അഷ്കറിന്‍റെ മൊഴി പുറത്ത്

ജൂണിൽ മഴ ശക്തമാകും; ബുധനാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ കുടുംബം സുപ്രീംകോടതിയിലേക്ക്

മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ നടന്നത്‍? ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ രമേശ് ചെന്നിത്തല

പിണറായിക്കെതിരേ ഇഡി വന്നാൽ തടയും, മകൾക്കെതിരേ വന്നാൽ പാർട്ടിയെ വിളിക്കരുത്; സിപിഎമ്മിൽ വിമർശനം