മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ നടന്നത്‍? ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ രമേശ് ചെന്നിത്തല

കോടതിയാണ് കേസിൽ എസ്ഐടി രൂപികരിക്കണമെന്നു പറഞ്ഞതെന്നും അന്നത്തെ മുഖ‍്യമന്ത്രി അനങ്ങിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ramesh chennithala responded in  gunman assault case

രമേശ് ചെന്നിത്തല

Updated on

ഹരിപ്പാട്: നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല. മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ നടന്നതെന്ന് ചോദിച്ച അദ്ദേഹം ഗൺ‌മാൻമാർ നിയമത്തിന് അതീതരല്ലെന്നു കൂട്ടിച്ചേർത്തു.

കോടതിയാണ് കേസിൽ എസ്ഐടി രൂപികരിക്കണമെന്നു പറഞ്ഞതെന്നും അന്നത്തെ മുഖ‍്യമന്ത്രി അനങ്ങിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഐടി രൂപികരണം എന്നത് യുഡിഎഫ് സർക്കാരിന്‍റെ ആദ‍്യ തീരുമാനമായിരുന്നുവെന്നും അവർ പ്രാഥമിക റിപ്പോർട്ട് നൽകി 5 പൊലീസ് ഉദ‍്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും ചില കാര‍്യങ്ങൾ പെട്ടെന്ന് മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

2023ലായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. ഗൺമാൻമാർ മുഖ‍്യമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നും അത് ഒരു രക്ഷാപ്രവർത്തനമാണെന്നുമായിരുന്നു അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രതികരിച്ചത്. മർദനമേറ്റതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിക്കുകയും. കോടതി നിർദേശത്തെത്തുടർന്ന് ഗൺമാൻമാർക്കെതിരേ കേസെടുക്കുകയുമായിരുന്നു.

logo
Metro Vaartha
www.metrovaartha.com