World

ചൈനയുടെ ചാരബലൂൺ അമെരിക്കയുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ട്

അമെരിക്കയുടെ ആകാശത്തിലൂടെ പറന്ന ചൈനീസ് ചാരബലൂൺ രഹസ്യവിവരങ്ങൾ ചോർത്തിയെന്നു റിപ്പോർട്ട്. യുഎസ് സൈനിക താവളങ്ങളിലെ വിവരങ്ങൾ ചോർത്തി ബീജിങ്ങിലേക്ക് അയച്ചുവെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമായും ഇലക്‌ട്രോണിക് സിഗ്നലുകളിൽ നിന്നുള്ള വിവരങ്ങളാണു ബലൂൺ വഴി ചോർത്തിയതെന്നാണു കരുതുന്നത്. ഇതു സംബന്ധിച്ച് അമെരിക്കയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

ഫെബ്രുവരി ആദ്യവാരമാണ് അമെരിക്കയുടെ സൈനികത്താവളങ്ങൾക്കു മുകളിലൂടെ ചൈനയുടെ ബലൂൺ പറന്നത്. എന്നാൽ ചാരബലൂൺ അല്ല, കാലാവസ്ഥ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതാണെന്നായിരുന്നു ചൈനയുടെ അവകാശവാദം. അമെരിക്ക ബലൂൺ വെടിവച്ചിടുകയും അവശിഷ്ടങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.

ചാരബലൂൺ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും വഷളായിരുന്നു. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്‍റണി ബ്ലിങ്കൻ ചൈന സന്ദർശനം വരെ റദ്ദാക്കി.

ഭൂമി പ്ലോട്ടുകളാക്കി വിൽക്കാൻ കെ-റെറ രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിൽ രണ്ടു വർഷത്തിനിടെ ആരംഭിച്ചത് 2.44 ലക്ഷം സംരംഭങ്ങൾ

ലൈംഗികാരോപണം: അന്വേഷണത്തോടു സഹകരിക്കേണ്ടെന്ന് ആനന്ദ ബോസ്

'കുടുംബ' മണ്ഡലങ്ങളിലെ പ്രചാരണം പ്രിയങ്ക നയിക്കും

സംവരണ പരിധി ഉയർത്താൻ മോദിയെ വെല്ലുവിളിച്ച് രാഹുൽ