തീവ്രവാദികൾ കത്തിച്ചു ചാമ്പലാക്കിയ ക്രൈസ്തവഭവനങ്ങൾ

 

Open Doors

World

മൊസാംബിക്കിൽ ക്രൈസ്തവ വംശഹത്യ

20 ക്രൈസ്തവർ കൊല്ലപ്പെട്ടു, 2000 പേർ അഭയാർഥികളായി, രണ്ടു പള്ളികളടക്കം1300 ഭവനങ്ങൾ നശിപ്പിച്ചു

Reena Varghese

നാപാല(മൊസാംബിക്): ഇക്കഴിഞ്ഞ ഒക്റ്റോബർ 9-12വരെ സുന്നി തീവ്രവാദികളായ അൽ-ഷബാബ്, മൊസാംബിക്കിലെ നാപാല ഗ്രാമത്തിൽ ആക്രമണം അഴിച്ചു വിട്ടു. ഇത് ഒരു ക്രൈസ്തവ ഗ്രാമമാണ്. ആക്രമണത്തിൽ കുറഞ്ഞത് 20 ക്രൈസ്തവർ കൊല്ലപ്പെടുകയും രണ്ടു പള്ളികൾ ഉൾപ്പടെ 1,300 വീടുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഏകദേശം 2000 വിശ്വാസികളും കുടിയിറക്കപ്പെട്ടു.

മൊസാംബിക്കിലെ പ്രതിരോധ സുരക്ഷാസേന(FDS) കലാപകാരികൾക്ക് എതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറിയതാണ് ഭീകരവാദികളുടെ അഴിഞ്ഞാട്ടത്തിന് കാരണമായതെന്ന് തദ്ദേശീയർ പറയുന്നു.

തീവ്രവാദികൾ കത്തിച്ച ദേവാലയം

ഒരു വീട്ടിൽ താമസിച്ചിരുന്ന നാലു വൃദ്ധ സഹോദരിമാരെ ഒന്നിച്ചു കെട്ടിയിട്ട് തീവ്രവാദികൾ കത്തിച്ചു കൊന്നതായി പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരു പാസ്റ്റർ പറഞ്ഞു. 4,25,000 ക്രൈസ്തവരാണ് ഈ പ്രവിശ്യയിൽ ഇതുവരെ തീവ്രവാദി ആക്രമണം മൂലം കുടിയിറക്കപ്പെട്ടതെന്ന് ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫൊർ മൈഗ്രേഷന്‍റെ കണക്കുകൾ പറ‍യുന്നു.

കത്തി നശിച്ച കെട്ടിടങ്ങളും ശൂന്യമായ ഗ്രാമവും തകർന്നു കിടക്കുന്ന രണ്ടു പള്ളി കെട്ടിടങ്ങളും മാത്രമാണ് ഇപ്പോൾ നാപാല ഗ്രാമത്തിലുള്ളത്. ഇസ്ലാമികവത്കരണത്തിന് കീഴ്വഴങ്ങിയില്ല എന്ന ഒറ്റക്കാരണത്താലാണ് ഈ സാധു ക്രൈസ്തവരെ തീവ്രവാദികൾ അതിനീചമായി കൊന്നു തള്ളുന്നത്.

മഴ: 4 ജില്ലകളിൽ ശനിയാഴ്ച അവധി

എഥനോളിന്‍റെ നേട്ടം യുഎസ് കമ്പനികൾക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ: മെറ്റയ്‌ക്കെതിരേ കേസ്

ഇ20 അവതരിപ്പിച്ചത് ശാസ്ത്രീയ പരീക്ഷണങ്ങൾക്കു ശേഷം: സുരേഷ് ഗോപി

കോടിയേരിയുടെ പേരിൽ നിർമിക്കുന്ന പാർട്ടി ഓഫിസ് ഫണ്ട് പിരിവിൽ ക്രമക്കേട്; ലോക്കൽ സെക്രട്ടറിക്കെതിരേ നടപടി