ഇസ്രയേലിന്‍റെ കാസ്പിയൻ ആയുധ ആക്രമണത്തിനു പിന്നിലെ ഭൗമരാഷ്ട്രീയം

 

file photo

World

ഇസ്രയേലിന്‍റെ കാസ്പിയൻ ആയുധ ആക്രമണത്തിനു പിന്നിലെ ഭൗമരാഷ്ട്രീയം

ഈ മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാന്‍റെ രഹസ്യ വിതരണ ലൈനിന്‍റെ നാവിക നിയന്ത്രണം തകർത്തു.

Reena Varghese

കരയാൽ ചുറ്റപ്പെട്ട കാസ്പിയൻ കടൽ ഏതാണ്ട് 600 മൈൽ അകലെയുള്ള റഷ്യൻ, ഇറാനിയൻ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നു. റഷ്യ-ഇറാൻ കൈമാറ്റങ്ങൾക്ക് ഏറ്റവും സുഗമമായ സമുദ്രപാത കൂടിയാണിത്. പ്രദേശത്തെ പ്രധാന ഇറാനിയൻ തുറമുഖങ്ങളായ ബന്ദർ അൻസാലി, അമിറാബാദ് എന്നിവ കാസ്പിയൻ തീരത്താണ്. അതേസമയം റഷ്യൻ തുറമുഖങ്ങളായ അസ്ട്രഖാൻ, മഖച്കല, കാസ്പിയ്സ്ക് എന്നിവ ഇറാനിൽ നിന്ന് കയറ്റുമതി സ്വീകരിക്കുന്നു.

ഈ മേഖലയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാന്‍റെ രഹസ്യ വിതരണ ലൈനിന്‍റെ നാവിക നിയന്ത്രണം തകർത്തു. റഷ്യൻ പ്രദേശങ്ങളൊന്നും ഐഡിഎഫ് ആക്രമിച്ചിട്ടില്ലെങ്കിലും ഇസ്രയേലിന്‍റെ ഈ ആക്രമണം ടെഹ്റാൻ-മോസ്കോ അച്ചുതണ്ടിനെ കൂടുതൽ ദുർബലമാക്കി.

ഇറാനിയൻ മിസൈൽ ബോട്ടുകളും വടക്കൻ ഫ്ലീറ്റിൽ നിന്നുള്ള ഒരു കോർവെറ്റും ഇസ്രായേൽ ആക്രമണത്തിൽ തകർന്ന അവസ്ഥയിൽ

പേർഷ്യൻ ഗൾഫിനും ഹോർമൂസ് കടലിടുക്കിനും അപ്പുറത്ത് ഇസ്രേയലിന്‍റെ പ്രവർത്തനം ഇതോടെ വടക്കോട്ടും വികസിച്ചു. യുക്രെയ്നുമായുള്ള റഷ്യൻ യുദ്ധത്തിന് ആധാരമായ ആയുധങ്ങളുടെ സുഗമമായ ഒഴുക്കിനെയും ഇത് തടസപ്പെടുത്തും.

ഗിലാൻ പ്രവിശ്യയിലെ ഇറാന്‍റെ വടക്കൻ കാസ്പിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന ബന്ദർ അൻസാലി ഇറാന്‍റെ വടക്കൻ നാവിക സേനയുടെ സുപ്രധാന താവളവും ടെഹ്റാൻ- മോസ്കോ ആയുധ വിതരണ ഇടനാഴിയിലെ രഹസ്യ പാതയുമാണ്. ആക്രമണ പ്രദേശത്ത് മൗഡ്ജ്-ക്ലാസ് ഫ്രിഗേറ്റ് ഐറിസ് ഡെയ് ലമാൻ ഉൾപ്പടെ ഡസൻ കണക്കിന് ഇറാനിയൻ നാവിക കപ്പലുകളും മിസൈൽ കപ്പലുകളും പട്രോളിങ് ബോട്ടുകളുമുണ്ട്.

ഇറാന്‍റെ കപ്പൽ ശാലകൾ, നാവിക സൗകര്യങ്ങൾ, നാലാമത്തെ അർതേഷ് നാവിക ജില്ലയുടെ കമാന്‍ഡ് സെന്‍റർ എന്നിവയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇറാന്‍റെ മറൈൻ ജോലിസ്റ്റിക്സ്, ആയുധ ഉൽപാദനം എന്നിവയുമായി ബന്ധപ്പെട്ട ഷാഹിദ് തംജിദി ഒഫ്ഷോർ ഇൻഡസ്ട്രീസ് പോലുള്ള അനുബന്ധ പ്രതിരോധ സൈറ്റുകൾ ഇവിടെയുണ്ട്.

തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, കസ്റ്റംസ് കെട്ടിടങ്ങൾ, ഷിപ്പിങ് സൗകര്യങ്ങൾ എന്നിവയും ഈ പ്രദേശത്ത് ഉൾപ്പെടുന്നു. തങ്ങൾ നശിപ്പിച്ച ഇറാന്‍റെ കപ്പലുകളിൽ അധികം എണ്ണത്തിനും വിമാന വിരുദ്ധ ശേഷിയുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.

.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ