ഹോർമൂസ് കടലിടുക്ക് തുറക്കൽ: ലോക നേതാക്കളുടെ അടിയന്തിര ഉച്ചകോടി വിളിച്ച് ഫ്രാൻസും ബ്രിട്ടണും

 

file photo

World

ഹോർമൂസ് കടലിടുക്ക് തുറക്കൽ: ലോക നേതാക്കളുടെ അടിയന്തിര ഉച്ചകോടി വിളിച്ച് ഫ്രാൻസും ബ്രിട്ടണും

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ് ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീറിച്ച് മെർസ് എന്നിവർ ഉച്ചകോടിക്ക് നേതൃത്വം നൽകും.

Reena Varghese

ലണ്ടൻ: ഇറാൻ-അമെരിക്ക സംഘർഷത്തെ തുടർന്ന് ചരക്കു ഗതാഗതം നിലച്ച ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ലോക നേതാക്കൾ ഒന്നിക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായാണ് ബ്രിട്ടനും ഫ്രാൻസും ചേർന്ന് വെള്ളിയാഴ്ച ലോക നേതാക്കളുടെ അടിയന്തര ഉച്ചകോടി വിളിച്ചത്. 40 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും.

ഓൺലൈനായാണ് യോഗം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ് ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീറിച്ച് മെർസ് എന്നിവർ ഉച്ചകോടിക്ക് നേതൃത്വം നൽകും.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ് ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീറിച്ച് മെർസ് എന്നിവർ ഉച്ചകോടിക്ക് നേതൃത്വം നൽകും.

ഇറാൻ പ്രഖ്യാപിച്ച വെടിനിർത്തലിനെ കുറിച്ചും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടക്കും. കടലിടുക്ക് തുറക്കുന്നതിനായി അന്താരാഷ്ട്ര ദൗത്യ സംഘം രൂപീകരിക്കണമെന്നാണ് ബ്രിട്ടന്‍റെ നിലപാട്.

ഈ ദൗത്യ സംഘത്തിലെത്തി വിവിധ രാജ്യങ്ങളുടെ സംയുക്ത സൈനിക സേനയെ വിന്യസിക്കും. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ മേൽനോട്ടത്തിൽ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉച്ചകോടിയിൽ ചർച്ചയാകും.

സ്കൂൾ പൂട്ടിയത് ആഘോഷിക്കാനിറങ്ങി; 13ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9ാം വളവിലേക്ക്, നൊമ്പരമായി ചിത്രം

ഹോർമൂസ് പൂർണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

"രാഹുലിന്‍റെ സംസാരം കേട്ടാൽ തലവേദനയെടുക്കും, എന്തൊരു ശല്യമാണ്": പരിഹസിച്ച് കങ്കണ

വാൽപ്പാറയിൽ വാഹനാപകടം: ഒൻപത് മലയാളികൾ മരിച്ചു

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ പരാജയപ്പെട്ടു