വീണ്ടും യുദ്ധം ശക്തമായേക്കും: സൂചന നൽകി ഇറാൻ

 
World

വീണ്ടും യുദ്ധം ശക്തമായേക്കും: സൂചന നൽകി ഇറാൻ

ഇറാൻ സേന അതീവ ജാഗ്രതയിലാണെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ആസാദി

Reena Varghese

ടെഹ്റാൻ: അമെരിക്കയും ഇറാനും സംയുക്തമായി ഇറാനെതിരേ നടത്തുന്ന സംഘർഷം വീണ്ടും ശക്തമായേക്കുമെന്ന സൂചന നൽകി ഇറാൻ. അമെരിക്ക ഇറാനുമായി നിലവിലെ സാഹചര്യത്തിൽ ഒരു കരാർ ഉണ്ടാക്കാനുള്ള സാധ്യത കുറവാണെന്നും ഫാർസ് വാർത്താ ഏജൻസി നടത്തിയ പ്രസ്താവനയിൽ ഇറാനിയൻ സൈനിക ആസ്ഥാന ഡെപ്യൂട്ടി കമാൻഡർ മുഹമ്മദ് ജാഫര്‍ ആസാദി വ്യക്തമാക്കി.

യുഎസ് ഉദ്യോഗസ്ഥരുടെ സമീപകാല നടപടികളും പ്രസ്താവനകളും നയതന്ത്ര ധാരണകളോടുള്ള പ്രതിബദ്ധതയുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.യുഎസ് ഉദ്യോഗസ്ഥരുടെ നടപടികളും പ്രസ്താവനകളും പ്രധാനമായും സ്വന്തം താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നവയാണ്. ആദ്യം എണ്ണ വിലയിലെ ഇടിവ് തടയുക എന്നതും രണ്ടാമത്തേത് അവർ സൃഷ്ടിച്ച കുഴപ്പങ്ങളിൽ നിന്ന് സ്വയം മോചിപ്പിക്കുക എന്നതുമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ആസാദി പറഞ്ഞു. ഇറാൻ സേന അതീവ ജാഗ്രതയിലാണെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇടുക്കിയിൽ 2 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ

നിയമസഭയിൽ ഇനി പൊതു ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍