ഇറാനുമായുള്ള കരാർ ഒപ്പു വച്ചത് സാമ്പത്തിക ദുരന്തം ഒഴിവാക്കാൻ-ഡോണൾഡ് ട്രംപ്.

 

File photo

World

ഇറാനുമായുള്ള കരാർ ഒപ്പു വച്ചത് സാമ്പത്തിക ദുരന്തം ഒഴിവാക്കാൻ

ഒടുവിൽ തുറന്നു സമ്മതിച്ച് യുഎസ് പ്രസിഡന്‍റ്

Reena Varghese

പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഒപ്പു വച്ചതിന്‍റെ പ്രധാന കാരണം യുദ്ധം നീണ്ടു പോയാൽ ഉണ്ടാകാവുന്ന സാമ്പത്തിക ദുരന്തം ഒഴിവാക്കാനാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രാജ്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേയ്ക്കു പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാരീസിൽ ജി 7 ഉച്ചകോടിയിൽ ട്രംപ് വ്യക്തമാക്കി.

ഒരു സാമ്പത്തിക ദുരന്തം കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഈ യുദ്ധം തുടർന്നാൽ അതു സംഭവിക്കാമായിരുന്നു എന്നും പറഞ്ഞ ട്രംപ് ഓരോ സമാധാന സാധ്യതാ സംസാരങ്ങളുണ്ടായപ്പോഴും ഓഹരി വിപണി റോക്കറ്റ് പോലെ ഉയരുന്നതായും വിശദമാക്കി.

പാരീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് ഈ കരാറിനെ കുറിച്ച് ചരിത്രപരവും ശക്തവുമായ കരാർ എന്ന് വിശേഷിപ്പിച്ചെങ്കിലും ഇറാൻ കരാർ പാലിക്കാതിരുന്നാൽ ഭാവിയിൽ വീണ്ടും ബോംബാക്രമണം നടത്താനുള്ള സാധ്യതയും പരാമർശിച്ചു.

"അറുപതു ദിവസത്തിനുള്ളിൽ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെങ്കിൽ നമ്മൾ വീണ്ടും ബോംബാക്രമണത്തിലേയ്ക്കു മടങ്ങും. അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ചെയ്യേണ്ടി വന്നേക്കാം. കാരണം ഇറാന് ഒരിക്കലും ആണവായുധം ലഭിക്കാൻ അനുവദിക്കില്ല. അവർ അത് വികസിപ്പിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. കരാറിൽ അത് വളരെ വ്യക്തമായി കാണാം' ട്രംപ് പറഞ്ഞു.

എന്നാൽ ഇറാന്‍ അവരുടെ ബാലിസ്റ്റിക് മിസൈൽ ശേഖരം നിലനിർത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അയൽ രാജ്യങ്ങളായ സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഇത്തരം മിസൈലുകൾ ഉള്ളപ്പോൾ ഇറാനെ മാത്രം അതിൽ നിന്നു വിലക്കുന്നത് അന്യായമാണെന്നും ട്രംപ് പറഞ്ഞു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം