എജിബ ആക്രമണം 

 

file photo

World

നൈജീരിയയിൽ വീണ്ടും ക്രൈസ്തവ വേട്ട

തോക്കുധാരികളായ അക്രമികൾ പള്ളിയിലെ പാസ്റ്റർ അഡെഗ്ബോയേഗ ഒഗൺസിനെയും ഭാര്യ ഒർലാൻഡോ യെയും നിരവധി വിശ്വാസികളെയും പിടി കൂടി

Reena Varghese

ഇക്കഴിഞ്ഞ ഞായറാഴ്ച കോഗി സംസ്ഥാനത്തെ യാഗ്ബ വെസ്റ്റ് ലോക്കൽ ഗവണ്മെന്‍റ് ഏരിയയിലെ ഒരു കമ്യൂണിറ്റിയായ എജിബയിൽ പുതുതായി സ്ഥാപിതമായ കെരൂബിം ആന്‍ഡ് സെറാഫിം പള്ളിയിലെ സന്യാസിമാർ ആരാധനയ്ക്കായി ഒത്തു കൂടിയപ്പോൾ അക്രമികൾ ആ ചെറിയ പള്ളി വളയുകയും പാസ്റ്ററെയും ഭാര്യയെയും നിരവധി ക്രൈസ്തവ വിശ്വാസികളെയും പിടികൂടിയതായി ഇന്‍റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ആണ് ഇത് റിപ്പോർട്ടു ചെയ്യുന്നത്.

ഞായറാഴ്ച ആരാധന ആരംഭിച്ചയുടൻ തന്നെ അക്രമികൾ ആ ചെറിയ പള്ളി വളഞ്ഞതായി ദൃക്സാക്ഷികൾ ഇന്‍റർനാഷണൽ ക്രിസ്ത്യൻ കൺസേണിനോടു പറഞ്ഞു. തോക്കുധാരികളായ അക്രമികൾ പള്ളിയിലെ പാസ്റ്റർ അഡെഗ്ബോയേഗ ഒഗൺസിനെയും ഭാര്യ ഒർലാൻഡോ യെയും നിരവധി വിശ്വാസികളെയും പിടി കൂടി. രക്ഷപെടാനായി ചിതറിയോടിയ ആളുകൾ കുറ്റിക്കാടുകളിൽ അഭയം തേടി.

പാസ്റ്റർ അഡെഗ്ബോയേഗ ഒഗൺസി

ഭാര്യ ഒർലാൻഡോ

തട്ടിക്കൊണ്ടു പോയവരുടെ എണ്ണം ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. കോഗി സംസ്ഥാന സർക്കാർ ലോകോജയിൽ ഇൻഫർമേഷൻ കിങ്സ്ളി ഫാൻവോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആക്രമണം സ്ഥിരീകരിച്ചത്. അതിജീവിതരായ ക്രൈസ്തവരാകട്ടെ ഭക്ഷണമോ വെള്ളമോ കിടപ്പാടമോ ഇല്ലാതെ അസഹനീയമായ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.

കഴിഞ്ഞ മാസം ഒരു നൈജീരിയൻ കത്തോലിക്കാ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടു പോയ സ്കൂൾ കുട്ടികളെ ഭീകരർ വിട്ടയച്ചു. അവരുടെ കുടുംബങ്ങളുമായി കുട്ടികളെ വീണ്ടും ഒന്നിപ്പിക്കും. തട്ടിക്കൊണ്ടു പോകലുകളുടെ ഉത്തരവാദിത്തം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ തദ്ദേശീയരായ ദൃക് സാക്ഷികൾ ഭീകരരിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ

ശബരിമലയിൽ വൻ ഭക്തജന പ്രവാഹം; ദർശനം നടത്തിയത് 75,463 പേർ

മലയാറ്റൂരിൽ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്