Donald Trump 
World

യുഎസിൽ യാത്രാവിലക്കിന് സാധ്യത; ട്രംപ് അധികാരമേൽക്കും മുൻപേ വിദേശവിദ്യാർഥികൾ തിരിച്ചെത്തണമെന്ന് സർവകലാശാലകൾ

ജനുവരി 20 നുള്ളിൽ തിരിച്ചെത്താനാണ് നിർദേശിച്ചിരിക്കുന്നത്. ജനുവരി 20 നാണ് ട്രംപിന്‍റെ സത്യപ്രതിജ്ഞ.

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപേ വിദേശ വിദ്യാർഥികൾ തിരിച്ചെത്തണമെന്ന് യുഎസ് സർവകലാശാലകൾ. ട്രംപ് അധികാരത്തിലേറിയാൻ ഉടൻ യാത്രാവിലക്കും കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ ഒപ്പു വച്ചേക്കാനുള്ള സാധ്യത മുൻ നിർത്തിയാണ് സർവകലാശാലകളുടെ നിർദേശം. ജനുവരി 20 നുള്ളിൽ തിരിച്ചെത്താനാണ് നിർദേശിച്ചിരിക്കുന്നത്. ജനുവരി 20 നാണ് ട്രംപിന്‍റെ സത്യപ്രതിജ്ഞ.

അന്നു തന്നെ നിർണായക ഉത്തരവുകളിൽ ഒപ്പിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ് യുഎസിലെ വിദേശവിദ്യാർഥികളിൽ ഭൂരിപക്ഷവും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു