ഇറാന്‍റെ ബന്ദർ അൻസാലി നാവിക താവളം ഇസ്രയേൽ ആക്രമിച്ചപ്പോൾ 

 

Credit: IDF via Storyful

World

ഇസ്രയേൽ ആക്രമണം കാസ്പിയൻ കടലിലേയ്ക്ക്, ഇറാന്‍റെ പകുതിയിലധികം യുദ്ധക്കപ്പലുകളും നശിപ്പിച്ചു

ആക്രമണം റഷ്യ-ഇറാൻ ആയുധ വിതരണത്തെ ലക്ഷ്യമിട്ട്

Reena Varghese

കാസ്പിയൻ കടലിലെ ഇറാന്‍റെ ബന്ദർ അൻസാലി നാവിക താവളം ആക്രമിച്ച് ഇസ്രയേൽ. ഇത് റഷ്യയുടെയും ഇറാന്‍റെയും സുപ്രധാന ആയുധ വിതരണപാതയുടെ നാവിക കവാടമാണ്. ഇറാന്‍റെ കാസ്പിയൻ കടലിലെ നാവിക ആസ്തികൾക്കെതിരേയുള്ള ഇസ്രയേലിന്‍റെ ആദ്യ ആക്രമണമാണിത്. ഇറാൻ-റഷ്യ ആയുധ കൈമാറ്റത്തിന് കാസ്പിയൻ കടൽ ഒരു നിർണായക മേഖലയാണ്. ഇറാനിലെ ബന്ദർ അൻസാലി തുറമുഖവും നാലാമത്തെ അർതേഷ് നാവിക ജില്ലാ ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഇറാന്‍റെ വടക്കൻ നാവിക മേഖലയുടെ സുപ്രധാന താവളമാണിത്.

ഗിലാൻ പ്രവിശ്യയിലെ ഇറാന്‍റെ വടക്കൻ കാസ്പിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന ബന്ദർ അൻസാലി ഇറാന്‍റെ വടക്കൻ നാവിക സേനയുടെ സുപ്രധാന താവളവും ടെഹ്റാൻ- മോസ്കോ ആയുധ വിതരണ ഇടനാഴിയിലെ രഹസ്യ പാതയുമാണ്. ആക്രമണ പ്രദേശത്ത് മൗഡ്ജ്-ക്ലാസ് ഫ്രിഗേറ്റ് ഐറിസ് ഡെയ്ലമാൻ ഉൾപ്പടെ ഡസൻ കണക്കിന് ഇറാനിയൻ നാവിക കപ്പലുകളും മിസൈൽ കപ്പലുകളും പട്രോളിങ് ബോട്ടുകളുമുണ്ട്. ഇറാന്‍റെ കപ്പൽ ശാലകൾ, നാവിക സൗകര്യങ്ങൾ, നാലാമത്തെ അർതേഷ് നാവിക ജില്ലയുടെ കമാന്‍ഡ് സെന്‍റർ എന്നിവയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഇറാന്‍റെ മറൈൻ ജോലിസ്റ്റിക്സ്, ആയുധ ഉൽപാദനം എന്നിവയുമായി ബന്ധപ്പെട്ട ഷാഹിദ് തംജിദി ഒഫ്ഷോർ ഇൻഡസ്ട്രീസ് പോലുള്ള അനുബന്ധ പ്രതിരോധ സൈറ്റുകൾ ഇവിടെയുണ്ട്. തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, കസ്റ്റംസ് കെട്ടിടങ്ങൾ, ഷിപ്പിങ് സൗകര്യങ്ങൾ എന്നിവയും ഈ പ്രദേശത്ത് ഉൾപ്പെടുന്നു. തങ്ങൾ നശിപ്പിച്ച ഇറാന്‍റെ കപ്പലുകളിൽ അധികം എണ്ണത്തിനും വിമാന വിരുദ്ധ ശേഷിയുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.

ഐഡിഎഫിന്‍റെ വ്യോമ, നാവിക ഏകോപന നടപടി

ഇസ്രയേൽ നാവിക ഇന്‍റലിജൻസിന്‍റെ നേതൃത്വത്തിൽ ഐഎഎഫ് കമാൻഡർ മേജർ ജെൻ ടോമർ ബാർ, നാവികസേനാ മേധാവി റിയർ അഡ്മിറൽ ഡേവിഡ് സാർ സലാമ എന്നിവരുടെ മേൽനോട്ടത്തിൽ ഇസ്രയേലി വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ ഉൾപ്പെട്ടതാണ് ഈ ഓപ്പറേഷനെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ ഇറാന്‍റെ കാസ്പിയൻ നാവിക മേഖലയുടെ പകുതിയോളം ഭാഗവും തുറമുഖ അടിസ്ഥാന സൗകര്യങ്ങളും വിതരണ ഇടനാഴിയും ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായാണ് സ്ഥിരീകരിക്കാത്ത ഓപ്പൺ സോഴ്സ് റിപ്പോർട്ടിങ് വ്യക്തമാക്കുന്നത്. കാസ്പിയൻ കടലിന്‍റെ രഹസ്യ വിതരണ ലൈനിന്‍റെയും ഇറാൻ-റഷ്യ സൈനിക സഹകരണത്തിന്‍റെയും അടിവേര് അറുക്കുന്ന ആക്രമണമാണ് ഇസ്രേയൽ നടത്തിയത്.

ഇത് ഭക്ഷണ, ഗോതമ്പ് ഇറക്കുമതി ഉൾപ്പടെയുള്ള സൈനിക, സിവിലിയൻ ലോജിസ്റ്റിക്സിനെയും ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. കാണിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധകാലത്ത് കുറഞ്ഞത് 2022 മുതൽ ഇറാൻ-റഷ്യ ആയുധ കൈമാറ്റത്തിനുള്ള ഒരു രഹസ്യ സമുദ്ര ഇടനാഴിയാണ് കാസ്പിയൻ കടൽ.

റഷ്യ-യുക്രെയ്ൻ യുദ്ധകാലത്ത് കുറഞ്ഞത് 2022 മുതൽ ഇറാൻ-റഷ്യ ആയുധ കൈമാറ്റത്തിനുള്ള ഒരു രഹസ്യ സമുദ്ര ഇടനാഴിയാണ് കാസ്പിയൻ കടൽ. ഇറാൻ നിർമിത ഷാഹെദ് ഡ്രോണുകൾ, വെടിമരുന്ന്, മിസൈലുകൾ, മറ്റു സൈനിക ഉപകരണങ്ങൾ എന്നിവ റഷ്യയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അന്താരാഷ്ട്ര പരിശോധനയെയും ഉപരോധങ്ങളെയും മറികടക്കാൻ ഈ രഹസ്യ ഇടനാഴി വിജയകരമായി ഉപയോഗിച്ചു വരികയായിരുന്നു. ഇതുവഴി റഷ്യയിലേയ്ക്ക് പോകുമ്പോൾ കണ്ടെത്തൽ ഒഴിവാക്കാൻ ഇറാനിയൻ കപ്പലുകൾ പതിവായി ട്രാക്കിങ് സംവിധാനങ്ങൾ ഓഫാക്കുകയാണ് പതിവ്.

ഇറാനിൽ നിന്ന് റഷ്യയിലേയ്ക്കും റഷ്യയിൽ നിന്ന് ഇറാനിലേയ്ക്കും ആയുധങ്ങൾ സുഗമമായി കടത്തി വരികയായിരുന്നു. ഇറാനിൽ നിന്ന് റഷ്യയിലേയ്ക്ക് അയച്ച ആയുധങ്ങളുടെ കൂട്ടത്തിൽ യുക്രെയ്നിലെ യുദ്ധത്തിൽ ഉപയോഗിച്ച ഷാഹെദ് ഡ്രോണുകൾ, വെടിമരുന്ന്, മിസൈൽ ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു. റഷ്യയിൽ നിന്ന് ഇറാനിലേയ്ക്ക് നവീകരിച്ച ജെറാൻ-2 ഡ്രോണുകളും മറ്റു സൈനിക പിന്തുണകളുമാണ് അയച്ചിരുന്നത്.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ