സാംസൺ ഓപ്ഷൻ- ഇസ്രയേലിന്‍റെ രഹസ്യ ആണവ സിദ്ധാന്തം.

 

file photo

World

‘സാംസൺ ഓപ്ഷൻ’: ഇറാൻ യുദ്ധത്തിനിടയിൽ ഇസ്രായേലിന്റെ രഹസ്യ ആണവ സിദ്ധാന്തം വീണ്ടും ചർച്ചയാകുമ്പോൾ...

സാംസൺ ഓപ്ഷൻ- ഇസ്രയേലിന്‍റെ രഹസ്യ ആണവ സിദ്ധാന്തം. അണയാത്ത ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധത്തിനിടയിൽ ഈ രഹസ്യ ആണവ സിദ്ധാന്തം വീണ്ടും ചർച്ചയാകുകയാണ്.

Reena Varghese

സാംസൺ ഓപ്ഷൻ- ഇസ്രയേലിന്‍റെ രഹസ്യ ആണവ സിദ്ധാന്തം. അണയാത്ത ഇറാൻ-ഇസ്രയേൽ-യുഎസ് യുദ്ധത്തിനിടയിൽ ഈ രഹസ്യ ആണവ സിദ്ധാന്തം വീണ്ടും ചർച്ചയാകുകയാണ്.

നിലനിൽപിനു ഭീഷണിയുണ്ടെങ്കിൽ വൻ തോതിലുള്ള പ്രതികാരനടപടിയെ സൂചിപ്പിക്കുന്ന അവസാന ആശ്രയമായ ആണവ സിദ്ധാന്തമാണത്. അവ്യക്തതയിലൂടെയും വിനാശകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ശത്രുക്കളിൽ ഭയം വിതറിയുമാണ് ഇസ്രയേൽ തങ്ങളുടെ പ്രതിരോധം ഈവിധം ശക്തിപ്പെടുത്തുന്നത്.

2026 മാർച്ച് 19-ന് ജറുസലേമിൽ നടന്ന പത്രസമ്മേളനത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഒരു വശത്ത് ഹിസ്ബുള്ള, മറുവശത്ത് ഇറാഖി ഷിയ മിലിഷ്യകൾ. നിരന്തരമായ മിസൈൽ ആക്രമണങ്ങളാണ് ഇസ്രയേൽ ഇവരിൽ നിന്നു നേരിടുന്നത്. തങ്ങളുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയായാൽ മാത്രം പ്രയോഗിക്കാൻ ഇസ്രേയൽ നീക്കി വച്ചിരിക്കുന്ന ആണവ നയമാണ് സാംസൺ ഓപ്ഷൻ. ഏതെങ്കിലും കാരണവശാൽ ഇസ്രയേൽ നാശത്തിന്‍റെ വക്കിലേയ്ക്ക് വീണാൽ, കാരണക്കാരായവരെയും അത് കൂടെക്കൊണ്ടു പോകും... അതിനാണ് സാംസൺ ഓപ്ഷനുള്ളത്.

പതിറ്റാണ്ടുകൾക്കു ശേഷം സാംസൺ ഓപ്ഷൻ ശ്രദ്ധിക്കപ്പെട്ടത് 2013 ഒക്റ്റോബർ ഏഴിനു നടന്ന ഹമാസിന്‍റെ ആക്രമണങ്ങൾ മുതലാണ്. അന്നു തൊട്ടിന്നു വരെ വിശ്രമമില്ലാത്ത യുദ്ധമുഖത്താണ് ഇസ്രയേൽ.

ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് ഖൈബാർ ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ആളപായമൊന്നുമില്ലെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. നേതൃനിര ഒന്നാകെ തകർക്കപ്പെട്ടിട്ടും, സുപ്രധാന കേന്ദ്രങ്ങളിൽ പലതും തകർക്കപ്പെട്ടിട്ടും ഇറാനെ ഐആർജിസി അവസാനം വരെ പോരാടുമെന്ന നിലപാടിലാണ്. തങ്ങളുടെ ആയുധ ശേഖരം തീരും വരെ പോരാടുക എന്നതാണ് അവരുടെ നയമെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു.

നിലവിലെ ആണവ ശക്തികളിൽ നിന്നും വ്യത്യസ്തമായി ആണവ ശക്തിയുടെ കാര്യത്തിൽ ഇസ്രയേൽ ബോധപൂർവമായ ഒരു അവ്യക്തത നിലനിർത്തിപ്പോരുന്നു. ആണവായുധങ്ങൾ കൈവശം വച്ചിട്ടുണ്ടെന്ന് അവർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇത് ദശാബ്ദങ്ങളായി അവരുടെ നിലപാടാണ്. തന്ത്രപരമായ നിലപാട്...

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ