.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി ജർമൻ ഫെഡറൽ മിനിസ്ട്രി ഒഫ് ദ ഇന്‍റീരിയർ കമ്യൂണിറ്റി ജർമനിയിലെ ഇസ്‌ലാമിക് സെന്‍റർ ഹാംബർഗ് എന്ന മത സംഘടനയെയും രാജ്യത്തെമ്പാടുമുള്ള അതിന്‍റെ സകല ഇടപെടലുകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇറാനോടും ഹിസ്ബുള്ളയോടുമുള്ള സംഘടനയുടെ അടുത്ത ബന്ധമാണ് ഈ സംഘടനയെ തീവ്രവാദ ലിസ്റ്റിൽ ഉൾപ്പെടുത്തി നിരോധിക്കാൻ ജർമൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ജർമനിയിലെ ഫെഡറൽ മിനിസ്ട്രി ഒഫ് ദ ഇന്‍റീരിയർ ആന്‍ഡ് കമ്യൂണിറ്റിയാണ് ഇസ് ലാമിക് സെന്‍റർ ഹാംബർഗ് (IZH) നെ നിരോധിച്ചത്.
ജർമനിയിൽ ഇസ്‌ലാമിസ്റ്റ്-തീവ്രവാദ, ഏകാധിപത്യ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാമിക് സെന്‍റർ ഹാംബർഗ് എന്ന സംഘടനയെ (IZH) നിരോധിച്ചതായി ആഭ്യന്തര മന്ത്രി നാൻസി ഫൈസർ പ്രസ്താവനയിൽ പറഞ്ഞു.
"ഈ പ്രത്യയശാസ്ത്രം മനുഷ്യന്‍റെ അന്തസിനും സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വതന്ത്ര ജുഡീഷ്യറിക്കും നമ്മുടെ ജനാധിപത്യ സർക്കാരിനും എതിരാണ്."
ഈ ഗ്രൂപ്പും അതിന്‍റെ ഉപ-സംഘടനകളും ഹിസ്ബുള്ളയെ പിന്തുണയ്ക്കുകയും ആക്രമണാത്മക യഹൂദവിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നും അവർ ആരോപിച്ചു. ഇതിനു മുമ്പും ജർമ്മനി 2020 ൽ ഒരു സായുധ ലെബനീസ് ഗ്രൂപ്പിനെ നിയമവിരുദ്ധമാക്കുകയും ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
"ഇറാന്‍റെ പരമോന്നത നേതാവിന്‍റെ നേരിട്ടുള്ള പ്രതിനിധിയായിട്ടാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. ജർമനിയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ഭരണഘടനാ സംവിധാനത്തിന് പുറത്ത് ഒരു ഇസ്ലാമിക വിപ്ലവം സ്ഥാപിക്കുന്നതിനുള്ള താൽപര്യങ്ങൾക്കായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്'', ജർമൻ ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.
കഴിഞ്ഞ നവംബറിലാണ് ഇതിനു കാരണമായ സംഭവം. ജർമൻ അധികാരികൾ ഈ ഗ്രൂപ്പുമായി ബന്ധമുള്ള അമ്പത്തഞ്ചോളം സ്വത്തുക്കൾ റെയ്ഡ് ചെയ്തതിനു പിന്നാലെയാണ് ഈ നിരോധന ഉത്തരവ് ജർമനി പുറപ്പെടുവിച്ചത്. ഈ സമയത്ത് സംഘടന വൻതോതിലുള്ള ഗൂഢാലോചനാപരമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമായ തെളിവുകൾ ജർമൻ പൊലീസിനു ലഭിച്ചു.
ഈ മത സംഘടന അവരുടെ തീവ്രവാദപരമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ മറയ്ക്കാൻ ശ്രമിച്ചതിനുള്ള തെളിവും പൊലീസ് പിടിച്ചെടുത്തു.
ജർമനിയിലെ ഷിയാ വിഭാഗക്കാരായ മുസ് ലിങ്ങളുടെ സമാധാനപരമായ ആചാരത്തിന് ഈ നിരോധനം ബാധകമല്ലെന്നും ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേർക്കുന്നു.
ഹാംബർഗിൽ മസ്ജിദ് നടത്തുന്ന ഇസ് ലാമിക് സെന്‍റർ ഹാംബർഗ് (IZH) എന്ന ഈ സംഘടന ദീർഘകാലമായി , ജർമ്മനിയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.