അടുത്ത വർഷം അന്യഗ്രഹജീവികളെത്തും, യുദ്ധവുമുണ്ടാകും; പുതിയ പ്രവചനവുമായി ബാബ വാങ്ക

 
World

അടുത്ത വർഷം അന്യഗ്രഹജീവികളെത്തും, യുദ്ധവുമുണ്ടാകും; പുതിയ പ്രവചനവുമായി ബാബ വാങ്ക

ഇതിനു മുൻപ് വാങ്ക പ്രവചിച്ച നിരവധി കാര്യങ്ങൾ യാഥാർഥ്യമായി മാറിയിട്ടുണ്ട്.

ഡയാന രാജകുമാരിയുടെ മരണവും കൊവിഡ് മഹാമാരിയും ഉൾപ്പെടെ പ്രവചിച്ച് ലോകശ്രദ്ധ ആകർഷി‌ച്ച ബാബ വാങ്കയുടെ അടുത്ത പ്രവചനം പുറത്ത്. 2026 നവംബറിൽ ഭൂമിയിലേക്ക് അന്യഗ്രഹജീവികളെത്തുമെന്നാണ് പ്രവചനത്തിൽ ഒന്ന്. വലിയൊരു പേടകത്തിൽ ഭൂമിയിൽ അന്യഗ്രഹജീവികൾ വന്നിറങ്ങും. മനുഷ്യരുമായി നേരിട്ടു ബന്ധപ്പെടുകയും ചെയ്യും. മറ്റൊന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കടന്നു കയറ്റമാണ്. സുപ്രധാന മേഖലകളിലെ നിർണായക പങ്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഏറ്റെടുക്കുന്നതോടെ നിരവധി പേർ തൊഴിലില്ലാതെ ബുദ്ധിമുട്ടിലാകും.

മൂന്നാം ലോക യുദ്ധത്തിനു സാധ്യതയുള്ളതായും വാങ്ക പ്രവചിച്ചിട്ടുണ്ട്. റഷ്യ, യുഎസ്, ചൈന എന്നിവർ തമ്മിലുള്ള തർക്കം വലിയ യുദ്ധത്തിൽ അവസാനിക്കും. വരുന്ന കൊല്ലം പ്രകൃതിക്ഷോഭങ്ങളുടെ കാലമായിരിക്കുമെന്നും പ്രവചനത്തിലുണ്ട്.

ഇതിനു മുൻപ് വാങ്ക പ്രവചിച്ച നിരവധി കാര്യങ്ങൾ യാഥാർഥ്യമായി മാറിയിട്ടുണ്ട്. റഷ്യ -യുക്രൈൻ യുദ്ധമാണ് അതിൽ ഒന്ന്. അതു പോലെ പ്രകൃ‌തി ക്ഷോഭങ്ങളും ന്യൂയോർക്കിലെ ഇരട്ട കെട്ടിടത്തിലുണ്ടായ ആക്രമണവും വാങ്ക പ്രവചിച്ചിരുന്നു.

കൊച്ചിയിൽ നിന്ന് നാല് ടൂറിസം കേന്ദ്രങ്ങളിലേക്ക് സീ പ്ലെയ്ൻ

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'

കോതമംഗലത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു

അനധികൃത കുടിയേറ്റം; അസമിൽ ആധാർ നിയന്ത്രണം