ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; പാക്കിസ്ഥാൻ

 
World

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പാക്കിസ്ഥാൻ

യുദ്ധമുഖത്ത് നിന്ന് പിന്മാറി ചർച്ചകളിലേക്ക് മടങ്ങണമെന്ന് സർദാരി

Jisha P.O.

ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാക്കിസ്ഥാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി. പാക്കിസ്ഥാൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സർദാരി. യുദ്ധമുഖത്ത് നിന്ന് പിന്മാറി ചർച്ചകളിലേക്ക് മടങ്ങണമെന്നും സർദാരി പറഞ്ഞു.

മേഖലയിലെ സുരക്ഷയ്ക്ക് ചർച്ചകൾ മാത്രമാണ് ഏക പോംവഴിയെന്നും സമാധാനത്തിന്‍റെ വക്താവ് എന്ന നിലയിൽ താൻ യുദ്ധം ശുപാർശ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഹൈഡോ ടെററിസമെന്നാണ് സർദാരി വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ അതിർത്തിയിലെ ഭീകരവാദ ഭീഷണികളെ ക്കുറിച്ച് സർദാരി ആശങ്ക പ്രകടിപ്പിച്ചു.

ഇറാൻ-ഇസ്രായേൽ യുദ്ധം; ഗൾഫിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

"വീണാ ജോർജിനെ മത്സരിപ്പിക്കരുത്": ആവശ്യവുമായി ഭർ‌ത്താവ് ജോർ‌ജ് ജോസഫ് സിപിഎമ്മിന് കത്തു നൽകി

'ഉടൻ പുറപ്പെടുക'; പശ്ചിമേഷ്യ വിടാൻ പൗരന്മാർക്ക് നിർ‌ദേശം നൽകി അമെരിക്ക

നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം പതിവായി; 2 പേര്‍ക്ക് കൂടി കടിയേറ്റു

യാഗശാലയായി അനന്തപുരി; വ്രതസാഫല്യത്തിൽ ആറ്റുകാൽ പൊങ്കാല