World

ലങ്കൻ സൈന്യത്തിന്‍റെ പരിശീലനത്തിനായി 58 ലക്ഷം രൂപ കൂടി അനുവദിച്ച് ഇന്ത്യ

ഇന്ത്യൻ ഹൈകമ്മിഷണർ സത്യാഞ്ജൽ പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊളംബോ: ശ്രീലങ്കൻ സൈന്യത്തിന്‍റെ പരിശീലനത്തിനായി 58,75,900 രൂപ ( 23 മില്യൺ ലങ്കൻ രൂപ)അധികമായി അനുവദിച്ച് ഇന്ത്യ. ഇന്ത്യൻ ഹൈകമ്മിഷണർ സത്യാഞ്ജൽ പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേജർ ജനറൽ ചന്ദന വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ലങ്കൻ സൈനിക നയതന്ത്രജ്ഞരുമായി ഇന്ത്യൻ ഹൈകമ്മിഷണർ ചർച്ച നടത്തിയിരുന്നു.

ഇന്ത്യയും ലങ്കയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനം മിത്ര ശക്തിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയതായും പാണ്ഡെ എക്സിൽ കുറിച്ചു.

ഇന്ത്യ നൽകുന്ന സഹായത്തിനും പിന്തുണയ്ക്കും ലങ്ക നന്ദി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ