സയ്യിദ് മസാഹിർ അലി, സിസിടിവി ദൃശ്യം
സയ്യിദ് മസാഹിർ അലി, സിസിടിവി ദൃശ്യം 
World

അമെരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്കുനേരെ ക്രൂരമായ ആക്രമണം| video

ചിക്കാഗോ: അമെരിക്കയിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്കു നേരെ കവർച്ചക്കാരുടെ ആക്രമണം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലി എന്ന യുവാവിനാണ് പരുക്കേറ്റത്. ഇതിന്‍റെ വിഡിയൊ ദൃശങ്ങൾ പുറത്തുവന്നു.

വീട്ടിലേക്ക് വരുന്നതിനിടെ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് വീഡിയോയിൽ പറയുന്നുണ്ട്. വായിൽ നിന്നും തലയിൽ നിന്നും ചോര ഓലിക്കുന്ന നിലയിലാണ് യുവാവ് സഹായം അഭ്യർഥിച്ച് വീഡിയൊ പോസ്റ്റ് ചെയ്തത്. അലിയുടെ കയ്യിൽ ഉണ്ടായിരുന്ന പണവും മറ്റും ഇവർ കൊള്ളയടിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു മാസത്തിനിടെ അമെരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യത്യസ്ത അക്രമസംഭവങ്ങളിൽ ജനുവരിയിൽ മാത്രം നാല് വിദ്യാർഥികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പൊലീസ് സഹായത്തോടെ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് 117 പേർ; പാസായത് 52 പേർ മാത്രം

റണ്ണിങ് കോണ്‍ട്രാക്റ്റ് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

മുംബൈയിൽ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് 3 മരണം; 59 പേർക്ക് പരുക്ക്

ഹരിഹരന്‍റെ വീടാക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ