ഊർജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യകവചം തീർക്കാൻ ഇറാന്‍റെ ആഹ്വാനം

 

file photo

World

ട്രംപിന്‍റെ അന്ത്യശാസനം തീരാൻ മണിക്കൂറുകൾ മാത്രം; ഊർജ നിലയങ്ങൾക്ക് ചുറ്റും മനുഷ്യകവചം തീർക്കാൻ ഇറാന്‍റെ ആഹ്വാനം

ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുൻപ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി

Jisha P.O.

ടെഹ്റാൻ: അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് തുറക്കുന്നതിനായി ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഊർജ നിലയങ്ങൾക്ക് ചുറ്റും പ്രതീക്താകമായി മനുഷ്യകവചം തീർക്കാൻ ഇറാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ആഗോള ഷിപ്പിങ് പാതയായ ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച രാത്രി 8 മണിക്ക് മുൻപ് തുറന്നില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന ട്രംപിന്‍റെ ഭീഷണി നിലനിൽക്കെയാണ് പുതിയ നീക്കം.

കായികതാരങ്ങൾ, കലാകാരന്മാർ, വിദ്യാർഥികൾ എന്നിവരടങ്ങുന്ന ഇറാനിയൻ യുവജനതയോട് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രധാന ഊർജ നിലയങ്ങൾക്ക് സമീപം ഒത്തുചേരാൻ ഇറാൻ കായിക യുവജന മന്ത്രാലയം നിർദേശിച്ചു. യുവജനങ്ങളുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു പ്രതിഷേധം ആസൂത്രണം ചെയ്തതെന്ന് ഇറാൻ സർക്കാർ വ്യക്തമാക്കി.

അതേസമയം പറഞ്ഞ സമയത്ത് മുൻപ് സമാധാന കരാറിലെത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന് ട്രംപ് അന്ത്യശാസനം നൽകി.

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

ഇടുത്തീയായി ഇന്ധന വില വർധന: പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടാം തവണ

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ തുടരും, ഒൻപത് ജില്ലകളിൽ യെലോ അലർട്ട്