യുഎസുമായി ഒരു ചർച്ചയ്ക്കും തയാറല്ല; ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

 
World

'യുഎസുമായി ഒരു ചർച്ചയ്ക്കും തയാറല്ല'; ട്രംപിന്‍റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ

യുഎസുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഉടനെ നിർത്തിവയ്ക്കാനും ഇറാൻ തീരുമാനമെടുത്തിട്ടുണ്ട്.

Aswin AM

ടെഹ്റാൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് ഇറാൻ. യുഎസുമായി ഒരു തരത്തിലുള്ള ചർ‌ച്ചയും വേണ്ടെന്നാണ് ഇറാന്‍റെ നിലപാട്. യുഎസുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഉടനെ നിർത്തിവയ്ക്കാനും ഇറാൻ തീരുമാനമെടുത്തിട്ടുണ്ട്.

ഹൊർമുസ് കടലിടുക്ക് തുറക്കുന്ന കാര‍്യത്തിൽ തീരുമാനം അറിയിക്കാത്ത പക്ഷം മുഴുവൻ നാഗരികതയെയും അവസാനിപ്പിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കു പോലും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു ഇറാന്‍റെ മറുപടി.

കീഴടങ്ങുന്ന തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഇറാൻ വ‍്യക്തമാക്കി. താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതോടെ ഇറാന്‍റെ വിവിധയിടങ്ങളിൽ‌ ആക്രമണങ്ങൾ നടന്നതായി മാധ‍്യമങ്ങളുടെ റിപ്പോർട്ടുണ്ടായിരുന്നു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത