.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഇന്ത്യൻ മഹാസമുദ്രത്തെ ചെങ്കടലും സൂയസ് കനാലുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കടലിടുക്കാണ് ബാബ് അൽ മണ്ടേബ്.

 
World

ഒരു കടലിടുക്ക് കൂടി അടയ്ക്കാൻ ഇറാൻ

തങ്ങൾക്കു നേരേ ഇനിയും സൈനികനടപടിയുണ്ടായാൽ ബാബ് അൽ മണ്ടേബ് കടലിടുക്ക് ഉൾപ്പെടെ കപ്പൽച്ചാലുകളും തടയുമെന്ന് ഇറാൻ

MV Desk

ടെഹ്റാൻ: തങ്ങൾക്കു നേരേ ഇനിയും സൈനികനടപടിയുണ്ടായാൽ ബാബ് അൽ മണ്ടേബ് കടലിടുക്ക് ഉൾപ്പെടെ കപ്പൽച്ചാലുകളും തടയുമെന്ന് ഇറാൻ. ഇന്ത്യൻ മഹാസമുദ്രത്തെ ചെങ്കടലും സൂയസ് കനാലുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കടലിടുക്കാണ് ബാബ് അൽ മണ്ടേബ്.

ഇവിടെ തടസങ്ങളുണ്ടാക്കാൻ ഇറാനു കഴിയുമെന്നാണു പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോള എണ്ണ വിപണിയെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്.

ഇതിനിടെ, കരിങ്കടലിനെയും മർമരക്കടലിനെയും ബന്ധിപ്പിക്കുന്ന ബോസ്പോറസ് കടലിടുക്കിൽ റഷ്യൻ എണ്ണയുമായി വന്ന കപ്പലിനു നേരേ ആക്രമണമുണ്ടായിട്ടുണ്ട്.

സിയറ ലിയോണിന്‍റെ പതാക വഹിച്ച സൂയസ് മാക്സ് അൽട്ടുറ എന്ന കപ്പലിനു നേരേയാണ് ആളില്ലാ അന്തർവാഹിനി (യുയുവി) ആക്രമണം നടത്തിയതെന്നു തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദർ ഉരലോഗ്‌ലു.

കപ്പലിന്‍റെ എൻജിൻ റൂം ഉൾപ്പെടെ തകർന്നു. 27 ജീവനക്കാരുണ്ടായിരുന്നു കപ്പലിൽ. ഇവർ സുരക്ഷിതർ. രക്ഷാപ്രവർത്തനത്തിന് നെനെ ഹാത്തുൺ എന്ന കപ്പൽ വിന്യസിച്ചതായി തുർക്കി. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം സംഘർഷമേഖലയാക്കിയ കപ്പൽപ്പാതയാണ് ബോസ്പോറസ് കടലിടുക്ക്.

12 ജില്ലകളിൽ യെലോ അലർട്ട്

ഇറാൻ യുഎസിനു നൽകുന്നത് കനത്ത തിരിച്ചടി

എൻജിനീയറിങ് എൻട്രൻസ് മാറ്റണമെന്ന് ആവശ്യം

നഴ്സുമാർ വീണ്ടും സമരത്തിന്

പശ്ചിമേഷ്യൻ സംഘർഷം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി