ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഖാലിസ്ഥാൻ തീവ്രവാദികൾ അലങ്കോലപ്പെടുത്തി | Video

 
World

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഖാലിസ്ഥാൻ തീവ്രവാദികൾ അലങ്കോലപ്പെടുത്തി | Video

ഭീകരർ പതാകകളുമായി എത്തി ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളികച്ചു

മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യാക്കാരുടെ സ്വാതന്ത്ര്യ ദിനാഘോഷം ഖലിസ്ഥാൻ വാദികൾ തടസപ്പെടുത്തി. ഓസ്ട്രേലിയയിൽ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിലായിരുന്നു ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിന പരിപാടി സംഘടിപ്പിച്ചിരുന്നത്.

എന്നാൽ സമാധാനപരമായി ആഘോഷങ്ങൾ നടക്കുന്നതിനിടെ, ഖലിസ്ഥാൻ ഭീകരർ പതാകകളുമായി എത്തി ഇന്ത്യവിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ തടങ്ങി. ഇതോടെ ഓസ്ട്രേലിയൻ സുരക്ഷാ സേനയും സ്ഥലത്തെത്തി സ്വാതന്ത്ര്യ ദിനാഘോഷം അലങ്കോലപ്പെട്ടു. സംഭവത്തിന്‍റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓസ്ട്രേലിയയിൽ ബൊറോണിയയിലുള്ള സ്വാമിനാരായൺ ക്ഷേത്രത്തിൽ ഇവർ അക്രമം നടത്തിയതിനു ആഴ്ചകൾക്കുള്ളിലാണ് ഈ സംഭവം. ചുവന്ന സ്പ്രേ പെയിന്‍റു കൊണ്ട് ക്ഷേത്രത്തിന്‍റെ ചുവരിൽ വിദ്വേഷ മുദ്രാവാക്യങ്ങളും അസഭ്യ വാചകങ്ങളും എഴുതിവച്ച ശേഷം ഹിറ്റ്ലറുടെ ഒരു ചിത്രവും ഇവിടെ സ്ഥാപിച്ചാണ് അക്രമികൾ മടങ്ങിയത്. ഇതേ സ്ഥലത്തുണ്ടായിരുന്ന രണ്ട് ഏഷ്യൻ റെസ്റ്റോറന്‍റുകളിലും സമാനമായി ഇവർ അക്രമം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തെ ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയയുടെ വിക്ടോറിയ ചാപ്റ്ററിന്‍റെ തലവനായ മക്രന്ദ് ശക്തമായി അപലപിച്ചു. ഇതിനും ആഴ്‌ചകൾക്കു മുൻപ് അഡ്‌ലെയ്‌ഡിൽ 23കാരനായ ഇന്ത്യൻ വംശജനെ ഖലിസ്ഥാൻ ഭീകവാദികൾ ആക്രമിച്ചിരുന്നു.

ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണുണ്ടായ അപകടം; 5 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

സർക്കാർ-ഗവർണർ പോര് തുടരുന്നു; രാജ്ഭവനിലെ അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു

മലപ്പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ചതായി പരാതി

പാക്കിസ്ഥാനിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മരണം

സംസ്ഥാനത്ത് അതിശക്ത മഴ; തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി