ഖമനേയിയും കൂട്ടാളികളും ഓഫിസിലുണ്ടെന്ന് ഉറപ്പുവരുത്തി, തുടർച്ചയായി വർഷിച്ചത് 30 ബോംബുകൾ

 
World

ലക്ഷ്യമിട്ടത് ഖമനേയിയേയും കൂട്ടരേയും ഒന്നിച്ച് വധിക്കാൻ; ഓഫിസിലുണ്ടെന്ന് ഉറപ്പാക്കി, തുടർച്ചയായി വർഷിച്ചത് 30 ബോംബുകൾ

ഖമനേയിയേയും കൂട്ടാളികളേയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രയേൽ - യുഎസ് ആക്രമണം

Manju Soman

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത് കൃത്യമായ പദ്ധതിയോടെ. ശനിയാഴ്ച പുലർച്ചെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. ഖമനേയിയുടെ ഓഫിസ് കെട്ടടത്തിലേക്ക് 30 ബോംബുകളാണ് തുടർച്ചയായി വർഷിച്ചത് എന്നാൽ ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.

ഖമനേയിയേയും കൂട്ടാളികളേയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രയേൽ - യുഎസ് ആക്രമണം. ആക്രമണ സമയത്ത് അലി ഖമേനി ഭൂഗർഭ തുരങ്കത്തിലായിരുന്നു. എന്നാൽ തന്‍റെ ബങ്കറിന് പുറത്തായിരുന്നു. ഇന്‍റലിജൻൻസ് ട്രാക്കിങ് സംവിധാനങ്ങൾ നിരീക്ഷിച്ച് ഓഫിസിലുണ്ടെന്ന് ഉറപ്പു വരുത്തിയാണ് ബോംബ് വർഷിച്ചത്.

അതിനിടെ ഖമനേയിയുടെ മരണത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഓദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖമനെയി കൊല്ലപ്പെട്ടതിനു പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇസ്രയേലിനും അമെരിക്കയുടെ താവളങ്ങൾക്കും എതിരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇറാൻ അറിയിച്ചു. സായുധ സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണത്തിന് തങ്ങൾ ഒരുങ്ങുകയാണെന്നും നിമിഷങ്ങൾക്കുള്ളിൽ ഈ സൈനിക നടപടി ആരംഭിക്കുമെന്നാണ് ആണ് അറിയിച്ചിരിക്കുന്നത്. ഗൾഫ് മേഖലകളിൽ ഇറാന്‍റെ ആക്രമണം ശക്തമാവുകയാണ്.

ഖമനേയി കൊല്ലപ്പെട്ടു; ഇറാന്‍റെ പരമോന്നത നേതാവ് പൈശാചികനെന്ന് ട്രംപ്

കത്തിക്കയറി സ്വർണം; പവന് 3,200 രൂപയുടെ വർധന

സമാധാനത്തോടെ യുദ്ധം ടിവിയിൽ കണ്ട് തരം പോലെ പക്ഷം പിടിക്കുന്നവർ, പക്ഷേ, യുദ്ധങ്ങള്‍ മാനവരാശിയ്ക്ക് എത്രയോ ദോഷമാണ്: മീനാക്ഷി

ദുബായ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം, ബുർജ് അൽ അറബ് ഹോട്ടലിൽ തീപിടിത്തം

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില കൂടി; ഒറ്റയടിക്ക് 29 രൂപയുടെ വർധന