സുഡാനിൽ ശക്തമായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമം പൂർണമായും ഇല്ലാതായി; 1,000 ത്തിലേറെ പേർ മരിച്ചു

 
World

സുഡാനിൽ ശക്തമായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമം പൂർണമായും ഇല്ലാതായി; 1,000 ത്തിലേറെ പേർ മരിച്ചു

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര മാനുഷിക സംഘടനകളോടും സുഡാൻ സഹായം തേടി

ഖാർതും: ശക്തമായ മഴയെ തുടർന്ന് സുഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു ഗ്രാമം പൂർണമായും ഇല്ലാതായതായി റിപ്പോർട്ടുകൾ. 1000 ത്തിലേറെ പേർ ഈ അപകടത്തിൽ മരിച്ചതായാണ് വിവരം. സുഡാൻ ലിബറേഷൻ മൂവ്‌മെന്‍റ്/ആർമി തിങ്കളാഴ്ച രാത്രിയോടെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.

ഞായറാഴ്ചയാണ് അപകടം നടന്നതെന്നാണ് വിവരം. അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മാലിന്യകൂമ്പാരം പോലെ കൂടിക്കിടക്കുകയാണെന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര മാനുഷിക സംഘടനകളോടും സുഡാൻ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ചാരക്കേസ്: യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കസ്റ്റഡി സെപ്റ്റംബർ 10 വരെ നീട്ടി

കന്നഡ വികാരത്തെ വ്രണപ്പെടുത്തി; 'ലോക'യിലെ സംഭാഷണത്തിൽ മാറ്റം വരുത്തും

"പാർട്ടിയെ വേദനിപ്പിച്ചു"; കെ. കവിതയെ ബിആർഎസിൽ നിന്ന് സസ്പെൻഡ് ചെയ്ത് കെസിആർ