പ്രളയം തകർത്ത ഡെർണയുടെ ഉപഗ്രഹ ചിത്രം 
World

ലിബിയയെ തകർത്ത് പ്രളയം; മരിച്ചത് 11,300 പേർ | Video

10,100 പേരെ കാണാതായതിട്ടുണ്ട്

കെയ്റോ: അണക്കെട്ടുകൾ തകർന്നതിനു പിന്നാലെ ലിബിയയിലുണ്ടായ പ്രളയത്തിൽ മരണപ്പെട്ടത് 11300 പേർ. 10100 പേരെ കാണാതായതിട്ടുണ്ട്. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പ്രളയത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിയിരിക്കാമെന്നാണ് നിഗമനം. നഗരത്തിലേക്കുള്ള പ്രവേശനം ഇപ്പോൾ തടഞ്ഞിരിക്കുകയാണ്.

തിങ്കളാഴ്ചയാണ് കനത്ത മഴയിൽ ലിബിയയിലെ രണ്ട് അണക്കെട്ടുകൾ തകർന്നത്. ഡെർണയിലാണ് പ്രളയം വലിയ ആഘാതമുണ്ടാക്കിയത്. ഡെർണയിൽ നിന്ന് എല്ലാവരെയും മാറ്റിയിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തകർ മാത്രമേ നഗരത്തിലുള്ളൂ. ഇതു കൂടാതെ നഗരത്തിലേക്ക് വീശിയടിച്ച മെഡിറ്ററേനിയൻ കൊടുങ്കാറ്റിൽ 170 പേർ മരണപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ സംസ്കാരം നഗരത്തിനു വെളിയിലും മറ്റു നഗരങ്ങളിലുമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഒത്മാൻ അബ്ദുൾ ജലീൽ അറിയിച്ചു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ്: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു