ബാബ് എൽ-മണ്ടേബ് കടലിടുക്ക് അടച്ചുപൂട്ടും: ഭീഷണിയുമായി ഇറാൻ

 

file photo

World

ട്രംപ് 'മുഴുവൻ നാഗരികതയെയും' ഭീഷണിപ്പെടുത്തിയാൽ തങ്ങളുടെ സഖ്യകക്ഷികൾ ബാബ് എൽ-മണ്ടേബ് കടലിടുക്ക് അടച്ചുപൂട്ടും: ഭീഷണിയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കൊപ്പം ബാബ് എൽ-മണ്ടേബ് കടലിടുക്കിന്‍റെ പ്രാധാന്യവും വർധിച്ചു

Reena Varghese

ഇറാനിൽ ഒരു "മുഴുവൻ നാഗരികതയെയും" നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുമ്പോൾ, സംഘർഷങ്ങൾ രൂക്ഷമാകുകയാണെങ്കിൽ, സഖ്യകക്ഷികൾ തന്ത്രപ്രധാനമായ ബാബ് എൽ-മണ്ടേബ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും ഇത് ആഗോള എണ്ണ വ്യാപാരത്തെ തടസപ്പെടുത്തുമെന്നും മുന്നറിയിപ്പുമായി ടെഹ്റാൻ.

“സ്ഥിതി നിയന്ത്രണാതീതമായാൽ, ടെഹ്‌റാന്‍റെ സഖ്യകക്ഷികൾ ബാബ് എൽ-മന്ദേബ് കടലിടുക്കും അടച്ചുപൂട്ടും.” എന്നാണ് ഒരു മുതിർന്ന ഇറാനിയൻ വൃത്തം റോയിട്ടേഴ്സിനോടു പറഞ്ഞത്. വാഷിങ്ടണിന്‍റെ സമ്മർദ്ദത്തിനു വഴങ്ങി കീഴടങ്ങുന്നതിനോട് ടെഹ്റാൻ അനുകൂലമായ സമീപനം ഒരിക്കലും എടുക്കില്ല എന്നും ഇറാനിയൻ വൃത്തം കൂട്ടിച്ചേർത്തു.

ബാബ് എൽ-മണ്ടേബ് കടലിടുക്ക്

ബാബ് എൽ-മണ്ടേബ് കടലിടുക്ക്

അമേരിക്കയുമായുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾക്ക് ഇടയിലാണ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്‍റെ മുന്നറിയിപ്പ് വരുന്നത്. യെമൻ ആസ്ഥാനമായുള്ള ഹൂത്തി സേന ഉൾപ്പെടെയുള്ള പ്രാദേശിക സഖ്യകക്ഷികളെ പരോക്ഷമായി സ്വാധീനിക്കാനുള്ള ടെഹ്‌റാന്‍റെ ശേഷിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കൊപ്പം ബാബ് എൽ-മണ്ടേബ് കടലിടുക്കിന്‍റെ പ്രാധാന്യവും വർധിച്ചു. രണ്ട് ചോക്ക്പോയിന്‍റുകളിലും ഒരേസമയം ഉണ്ടാകുന്ന തടസങ്ങൾ ആഗോള ഊർജ്ജ വിതരണത്തെ രണ്ട് ദിശകളിൽ നിന്ന് ഞെരുക്കിയേക്കാം. ഇത് സാമ്പത്തിക തകർച്ചയെ തീവ്രമാക്കും. പേർഷ്യൻ ഗൾഫിനപ്പുറത്തേക്ക് അതിന്‍റെ തന്ത്രപരമായ വ്യാപ്തി വർധിപ്പിക്കാനുള്ള ഇറാന്‍റെ ശേഷിയെയാണ് ഇത് സൂചിപ്പിക്കുന്നത്.

ബഹുഭാര്യത്വ നിരോധനം, ലിവ് ഇൻ റിലേഷനുകളിൽ നിർബന്ധിത രജിസ്ട്രേഷൻ...; ഏകീകൃത സിവിൽകോഡ് അവതരിപ്പിച്ച് അസം സർക്കാർ

"മലയിടം തുരുത്തിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ല"; രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്