ടെക്സസിലെ റിഫൈനറിയിൽ വൻ സ്ഫോടനം

 
World

ടെക്സസിലെ റിഫൈനറിയിൽ വൻ സ്ഫോടനം; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം

സ്ഫോടനത്തിൽ ആർക്കും പരുക്കില്ല

Jisha P.O.

വാഷിങ്ടൺ: അമെരിക്കയിൽ ടെക്സസ് തീരത്തുള്ള പോർട്ട് ആർതറിലെ വലേറോ ഓയിൽ റിഫൈനറിയിൽ വൻ സ്ഫോടനം. ഹൂസ്റ്റണിൽ നിന്ന് ഏകദേശം 145 കിലോമീറ്റർ അകലെയുള്ള ഈ റിഫൈനറിയിലാണ്സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരുക്കില്ല. ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.

പ്രതിദിനം 4,35,000 ബാരൽ ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ള ഈ റിഫൈനറി, ക്രൂഡോയിൽ ഉപയോഗിച്ച് ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയാണ് ഉൽപ്പാദിപ്പിക്കുന്നത്. അപകടം എണ്ണ വിപണിയെ ബാധിക്കുമോയെന്നാണ് ആശങ്ക.

സ്ഫോടനത്തെ തുടർന്ന് നഗരത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ അധികൃതർ കർശന നിർദേശം നൽകി. ജനലുകളും വാതിലുകളും അടയ്ക്കാനും ഉദ്യോഗസ്ഥരുടെ നിർദേശം കർശനമായി പാലിക്കാനും ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ