ക്യാനഡയിൽ ഇന്ത്യൻ വ്യവസായിയെ വെടി വച്ചു കൊന്നു
symbolic
ഒട്ടോവ: ക്യാനഡയിൽ ഇന്ത്യൻ വ്യവസായിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ 48കാരൻ ബിന്ദർ ഗർച്ചയാണ് കൊല്ലപ്പെട്ടത്. ക്യാനഡയിലെ സറേയിലെ ഘുമൻ ഫാംസിനു സമീപം ചൊവ്വാഴ്ചയാണ് കൊലപാതകം ഉണ്ടായത്. ഗർച്ച സ്റ്റുഡിയോ 12 എന്ന സ്റ്റുഡിയോ സ്ഥാപനത്തിന്‍റെ ഉടമയായിരുന്നു ബിന്ദർ.
ചൊവ്വാഴ്ച ഉച്ചയ്ക്ക്12.05 നാണ് കൊലപാതകം എന്നാണ് റിപ്പോർട്ട്. സറേയിലെ ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിക്കുന്നത്. കണ്ടെത്തിയ കത്തിക്കരിഞ്ഞ വാഹനം കൊലപാതകി സഞ്ചരിച്ചതാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. കൊലപാതക കാരണം വ്യക്തമല്ല.