.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

യുഎസ് ഇന്‍റലിജൻസ് ഡയറക്റ്റർ തുളസി ഗബ്ബാർഡ്

 

file photo

World

"ഇറാന്‍റെ ആണവ മോഹം അവസാനിച്ചിട്ടില്ല"

മുന്നറിയിപ്പുമായി യുഎസ് ഇന്‍റലിജൻസ് ഡയറക്റ്റർ തുളസി ഗബ്ബാർഡ്

Reena Varghese

വാഷിങ്ടൺ: കഴിഞ്ഞ വർഷം അമെരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാന്‍റെ ആണവ നിലയങ്ങൾ തകർക്കപ്പെട്ടെങ്കിലും അവ പുനർനിർമിക്കാനുള്ള താൽപര്യം ഇറാൻ ഇപ്പോഴും കൈവെടിഞ്ഞിട്ടില്ലെന്ന് യുഎസ് നാഷണൽ ഇന്‍റലിജൻസ് ഡയറക്റ്റർ തുളസി ഗബ്ബാർഡ്. ആഗോള ഭീഷണികളെക്കുറിച്ച് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ റിപ്പോർട്ടിലാണ് അവർ ഈ പരാമർശം നടത്തിയത്.

എന്നാൽ ഇറാൻ നിലവിൽ ആണവശേഷി വർധിപ്പിക്കാൻ പ്രായോഗികമായ നീക്കങ്ങൾ നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ അവർ വ്യക്തത നൽകിയില്ല. 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ ' എന്ന സൈനിക നീക്കത്തിലൂടെ ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ പദ്ധതികൾ പൂർണമായും തകർക്കപ്പെട്ടിരുന്നു എന്ന് മുമ്പ് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇറാൻ നിലവിൽ ആണവശേഷി വർധിപ്പിക്കാൻ പ്രായോഗികമായ നീക്കങ്ങൾ നടത്തുന്നുണ്ടോ എന്ന കാര്യത്തിൽ അവർ വ്യക്തത നൽകിയില്ല.

'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' എന്ന സൈനിക നീക്കത്തിലൂടെ ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ പദ്ധതികൾ പൂർണമായും തകർക്കപ്പെട്ടിരുന്നു എന്ന് മുമ്പ് ഇന്‍റലിജൻസ് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ ആക്രമണത്തിനു ശേഷം ഇറാൻ ആണവനിലയങ്ങൾ പുനർനിർമിക്കാൻ ശ്രമിച്ചിട്ടില്ലെന്നായിരുന്നു ഇന്‍റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ.

എന്നാൽ ഇതിൽ നിന്നു നേരിയ വ്യത്യാസമുള്ള നിലപാടാണ് ഇപ്പോൾ തുളസി ഗബ്ബാർഡ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്‍റെ പക്കൽ ആണവമോഹം ബാക്കിയുണ്ടെന്ന വാദം ട്രംപ് ഭരണകൂടം ഇറാനെതിരേ നടത്തുന്ന സൈനിക നീക്കങ്ങൾക്ക് കൂടുതൽ ന്യായീകരണം നൽകുന്നതാണ്.

അമെരിക്കയ്ക്കു നേരെ ഇറാൻ ഉടനടി ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ തെളിവുകൾ നൽകാൻ ഗബ്ബാർഡ് തയാറായില്ല. ഇത്തരം ഭീഷണികൾ എത്രത്തോളം ഗൗരവതരമാണെന്ന് തീരുമാനിക്കേണ്ടത് പ്രസിഡന്‍റാണെന്ന് അവർ ആവർത്തിച്ചു.

ഇറാന്‍റെ ഭാഗത്തു നിന്നുള്ള ഭീഷണികൾ അടിയന്തരമാണ് എന്ന് പ്രസിഡന്‍റ് ട്രംപ് അവകാശപ്പെടുമ്പോഴും ഇന്‍റലിജൻസ് ഏജൻസികൾ പലപ്പോഴും ഇതിനോട് പൂർണമായി യോജിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇറാന്‍റെ ആണവ പദ്ധതികൾ സംബന്ധിച്ച ഈ പുതിയ പ്രസ്താവന വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചേക്കാം.

പ്രീമിയം പെട്രോളിന് വില കൂട്ടി; ലിറ്ററിന് 2 രൂപ വർധിച്ചു, സാധാരണ പെട്രോളിനും ഡീസലിനും വർധനയില്ല

അമെരിക്ക-ഇസ്രയേൽ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു

സെലക്റ്ററായി അജിത് അഗാർക്കർ ഇനി എത്ര കാലം‍? കരാർ ഇതുവരെ നീട്ടിയിട്ടില്ല

'തോളോട് തോൾ ചേർന്ന്'; ടി.ഒ. മോഹനനെ ഷാൾ അണിയിച്ച് സ്വീകരിച്ച് കെ. സുധാകരൻ

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്