ലാഹോറില്‍ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട്; സ്ഥിരീകരിച്ച് പാക് മാധ്യമങ്ങൾ

 
World

ലാഹോറില്‍ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട്; സ്ഥിരീകരിച്ച് പാക് മാധ്യമങ്ങൾ

ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

Ardra Gopakumar

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോറില്‍ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെയോടെയാണ് നഗരത്തില്‍ 3 തുടർ സ്‌ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷന്‍ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്തു.

എന്നാൽ സ്‌ഫോടനങ്ങൾ നടന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. പ്രദേശത്തു നിന്നും വലിയ രീതിയിൽ പുക ഉയരുന്നതായും കാണപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാള്‍ട്ടന്‍ വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാല്‍ നഗര്‍, നസീറാബാദ് എന്നിവിടങ്ങളിലും സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടുന്നിന്‍റെയും, പുക മേഘങ്ങള്‍ ഉയരുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഡ്രോണ്‍ ആക്രമണത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് വിവരങ്ങളുണ്ടെങ്കിലും ഇതുവരെ സ്ഥരീകരണം ഉണ്ടായിട്ടില്ല.

ശബരിമല സ്വർണക്കൊള്ള; 4 പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

18-ാം ദിവസം ജാമ്യം; രാഹുൽ പുറത്തേക്ക്

അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

സ്വർണവില മുകളിലോട്ട്; 2360 രൂപ കൂടി

2.5 കോടി നഷ്ടപ്പെട്ടിട്ടും പരാതിയില്ല; തന്ത്രിയുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹതയെന്ന് എസ്ഐടി