നേപ്പാളിലെ ഗണ്ഡകി പ്രവിശ‍്യയിൽ കഞ്ചാവ് കൃഷി‍യും മരുന്നിന് വേണ്ടിയുള്ള ഉപയോഗവും നിയമവിധേയമാക്കി

 

representative image

World

നേപ്പാളിലെ ഗണ്ഡകി പ്രവിശ‍്യയിൽ കഞ്ചാവ് കൃഷി‍യും മരുന്നിന് വേണ്ടിയുള്ള ഉപയോഗവും നിയമവിധേയമാക്കി

തിങ്കളാഴ്ച മുതൽ ബിൽ പ്രാബല‍്യത്തിൽ വന്നതായി ഗണ്ഡകി പ്രവിശ‍്യ മേധാവിയുടെ ഓഫിസ് വക്താവ് പ്രബിൻ പൗഡ‍്യാൽ പറഞ്ഞു

Aswin AM

ഇംഫാൽ: നേപ്പാളിലെ ഗണ്ഡകി പ്രവിശ‍്യയിൽ മരുന്നിന് വേണ്ടിയുള്ള കഞ്ചാവ് ഉപയോഗവും കഞ്ചാവ് കൃഷിയും നിയമവിധേയമാക്കി. ഗണ്ഡകി പ്രവിശ‍്യ മേധാവി ദില്ലി രാജ് ഭട്ട ബിൽ അംഗീകരിച്ചതായും ഈ തിങ്കളാഴ്ച മുതൽ ബിൽ പ്രാബല‍്യത്തിൽ വന്നതായും ഗണ്ഡകി പ്രവിശ‍്യ മേധാവിയുടെ ഓഫിസ് വക്താവ് പ്രബിൻ പൗഡ‍്യാൽ പറഞ്ഞു.

എന്നാൽ കർഷകർക്ക് ഭരണകൂടത്തിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ടെന്നും ഇവരെ കർശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. രാജ‍്യത്ത് കഞ്ചാവ് കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും നിരോധനം നിലനിൽക്കുന്ന സാഹചര‍്യത്തിലാണ് ഗണ്ഡകി പ്രവിശ‍്യയിൽ ഇത്തരത്തിലൊരു ബിൽ പ്രാബല‍്യത്തിൽ വന്നിരിക്കുന്നത്.

കഞ്ചാവ് കൈവശം വയ്ക്കുന്നവർക്ക് ഒരു മാസം വരെ തടവ് ശിക്ഷ ലഭിക്കാം. അതേസമയം, വിൽപ്പനയ്ക്കും വിതരണത്തിനും ശ്രമിച്ചാൽ പിടിച്ചെടുത്ത അളവിനനുസരിച്ച് 10 വർഷം വരെ തടവുശിക്ഷ ലഭിക്കും.

ഹിമാലയത്തിലെ ഏഴ് പ്രവിശ‍്യകളിലൊന്നാണ് ഗണ്ഡകി. പ്രശസ്തമായ പർവതനിരയും റിസോർട്ട് നഗരമായ പൊഖാറയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നേപ്പാളിലെ ശിവരാത്രി ഉത്സവങ്ങളിൽ ഭക്തർ കഞ്ചാവ് ഉപയോഗിച്ചിരുന്നു.

Get updates on WhatsApp

സർക്കാരിനെകൊണ്ട് നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് നേപ്പാളിലെ ആക്റ്റിവിസ്റ്റുകൾ. 1970കളുടെ അവസാനത്തിലാണ് മറ്റുരാജ‍്യങ്ങളെ പിന്തുടർന്ന് നേപ്പാളിൽ കഞ്ചാവിന് നിരോധനമേർപ്പെടുത്തിയത്.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി