മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ
നോയിഡ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അസ്മാ ഖാനെ (42) ഭർത്താവ് നൂറുല്ല ഹൈദറാണ് (55) കൊലപ്പെടുത്തിയത്. നോയിഡ് സെക്‌ടർ 15 ൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ദമ്പതികളുടെ മകനാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് പൊലീസ് നൂറുല്ല ഹൈദറിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.