പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്

 
World

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക് ഗാർഡ് ഏറ്റെടുത്തിട്ടുണ്ട്

Namitha Mohanan

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ജാഫർ എക്സ്പ്രസ് പാളം തെറ്റി. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിായയ സൽത്താൻ കോട്ടയിലാണ് സംഭവം. ട്രെയനിന്‍റെ 6 കോച്ചുകൾ പാളം തെറ്റിയതിനെ തുടർന്ന് നിരവധി പേർ‌ക്ക് പരുക്കേറ്റു.

ഐഇഡി സ്ഫോടനമാണ് ഉണ്ടായതെന്നാണ് സൂചന. റെയിൽവേ ട്രാക്കിൽ സ്ഥാപിച്ച സ്ഫോന വസ്തു ട്രെയിൻ എത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അതേസമയം, സംഭവത്തിന്‍റെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക് ഗാർഡ് ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ സൈനികർ‌ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരുക്കേറ്റതായും ഇവർ ആരോപിക്കുന്നു. എന്നാൽ സ്ഫോടനത്തിൽ അരും കൊല്ലപ്പെട്ടതായി വിവരങ്ങളില്ല. പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്

സലിം കുമാർ അന്തരിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: നേതാക്കൾ അഴിമതി നടത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഎം

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

വന‍്യജീവി ആക്രമണം: പരിഹാരത്തിന് രണ്ട് വർഷമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പിണറായി വിജയൻ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സിഐയെ ഭീഷണിപ്പെടുത്തി: അർജുൻ ആയങ്കിക്കെതിരേ കേസ്